വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാല് വർഷം എൽഡിഎഫ് സർക്കാർ എന്ത് ചെയ്തു .. ??വസ്തുതാപരമായ ഒരവലോകനം⭕

ഇരുണ്ട യുഗത്തിൽ നിന്നും ആധുനികതയിലേക്കുള്ള മനുഷ്യൻ്റെ പ്രയാണത്തിന് വഴിയൊരുക്കുന്നതാണ് വിദ്യാഭ്യാസം. അത്രയും പ്രാധാന്യമുള്ള വിദ്യാഭ്യാസ രംഗത്തെ നയിക്കേണ്ടവർ വിശാലമനസ്സും കാഴ്ച്ചപ്പാടുമുള്ളവരായിരിക്കണം. ദൗർഭാഗ്യവശാൽ വിദ്യാലയങ്ങൾക്ക് പച്ച പെയിൻ്റടിക്കണം, വിളക്ക് കൊളുത്തുന്നത് ആചാരവിരുദ്ധമാണ്, എന്തിന് വീടിൻ്റെ പേരിൽ വരെ ഇടുങ്ങിയ ചിന്താഗതി വച്ചു പുലർത്തുന്നവരായിരുന്നു കഴിഞ്ഞ കാലം നമ്മുടെ പൊതു വിദ്യാഭ്യാസത്തെ നയിച്ചത് എന്ന് മാത്രം ചിന്തിച്ചാൽ മനസ്സിലാകും എങ്ങനെയായിരുന്നു കഴിഞ്ഞ കാലത്തെ അവസ്ഥ എന്ന്.

എൽഡിഎഫ് സർക്കാരിന് ഏറ്റവും കൂടുതൽ ജനസമ്മതി നേടികൊടുത്ത വകുപ്പുകളിലൊന്നാണ് വിദ്യാഭ്യാസ വകുപ്പ്.കാരണം കുത്തഴിഞ്ഞു കിടന്നിരുന്ന വിദ്യാഭ്യാസ മേഖലയെ കഠിന പ്രയത്നം കൊണ്ട് മികവുറ്റതാക്കി മാറ്റാൻ കഴിഞ്ഞു എന്നതു തന്നെ. കഴിഞ്ഞ 4 വർഷവും വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിപക്ഷത്തിനുയർത്താനായത് രണ്ടേ രണ്ട് വിമർശനങ്ങളാണ്. ഒന്ന് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വാർഷിക പരീക്ഷ കഴിയുമ്പഴേ വിതരണം ചെയ്യുന്നത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കുമെന്നതായിരുന്നു.കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പാഠപുസ്തകങ്ങൾ അർദ്ധവാർഷിക പരീക്ഷ സമയത്ത് പോലും അവർക്ക് വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല എന്ന ജാള്യത മറക്കണമല്ലോ.ക്ളാസ് മുറിയിൽ വച്ച് വയനാട്ടിലെ ഒരു വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവമായിരുന്നു രണ്ടാമത്തെ, ആ ദാരുണ സംഭവമാവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു.

കഴിഞ്ഞ നാല് വർഷം കൊണ്ട് വിദ്യാഭ്യാസ മേഖലയെ അടിമുടി ശുദ്ധീകരിച്ച് ഉടച്ചുവാർക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.അതിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും ഈ പോസ്റ്റിൽ വിശദമായി നിങ്ങൾക്കു വായിക്കാം.ഇത് പൂർണ്ണമായ ഒരു റിപ്പോർട്ടല്ല.എൽഡിഎഫ് സർക്കാർ എന്ത് ചെയ്തു എന്ന് ചോദിക്കുന്ന വിമർശകർക്ക് താൽക്കാലികാശ്വാസത്തിനുള്ളതേ ചേർത്തിട്ടുള്ളൂ. ഇതു പോലെയുള്ള പോസ്റ്റുകൾ നിരന്തരം ലഭിക്കുന്നതിന് ഈ പേജ് ഫോളോ ചെയ്യാൻ മറക്കരുത്. ഒപ്പം ഇടതുപക്ഷ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കുമെത്തുന്നതിന് പോസ്റ്റ് ഷെയർ ചെയ്യാനും മറക്കരുത് എന്നോർമ്മിപ്പിച്ചു കൊണ്ട്

◼️രാജ്യത്തെ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്.

https://www.mediaonetv.in/national/2019/10/01/kerala-tops-niti-aayogs-school-education-quality-index-in-list-of-20-states-up-at-the-bottom

◼️രാജ്യത്ത് പെൺകുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിൽ ഒന്നാമതായി കേരളം.

https://keralakaumudi.com/news/mobile/news.php?id=208576&u=girls-students-get-the-most-facilities-to-study-in-kerala

പൊതു വിദ്യാഭ്യാസ രംഗം മികവുറ്റതിൻ്റെ ഫലമായി കഴിഞ്ഞ 10 വർഷത്തിനു ശേഷം സർക്കാർ സ്കൂളുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവ്.

https://www.mediaonetv.in/kerala/2018/05/08/33993-students-number-increased-in-government-school

◼️വിദ്യാഭ്യാസത്തിന്റെ ചെലവ് 2018-19ൽ 15,500 കോടിയായി ഉയര്‍ത്തി. 2019-20ല്‍ 20,000 കോടി രൂപയാണ് ബജറ്റ് വിഹിതം.

https://www.thejasnews.com/news/kerala/kerala-budget-2020-125190

◼️സർക്കാർ ഐ ടി ഐകളിൽ പഠിക്കുന്ന ട്രെയിനിമാർക്ക് വിദേശ രാജ്യങ്ങളിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നല്കുന്നതിനായി ടെക്‌നിക്കൽ എക്സ്ചേഞ്ച് പ്രോഗ്രാം നടപ്പിലാക്കി. ആദ്യ ബാച്ചിലെ 57 ട്രെയിനികൾക്ക് സിങ്കപ്പൂരിൽ 5 ദിവസത്തെ പരിശീലനം നല്കി.

https://www.deshabhimani.com/news/kerala/news-kerala-13-11-2018/763791

◼️പത്ത് ഐറ്റിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി.

https://www.deshabhimani.com/news/kerala/news-sports-11-10-2017/677074

◼️1 മുതൽ 8 വരെ ക്ലാസുകളിൽ എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോം (രണ്ട് ജോടി)
1 മുതൽ 8 വരെ ക്ലാസുകളിൽ എല്ലാ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം.
1 മുതൽ 8 വരെ ക്ലാസുകളിൽ ആവശ്യമുള്ള എല്ലാ കുട്ടികൾക്കും എല്ലാ പ്രവൃത്തിദിനത്തിലും ഉച്ചഭക്ഷണവും ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം പുഴുങ്ങിയ മുട്ടയും നല്കിവരുന്നു. നിരവധി സ്കൂളുകളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മറ്റ് സ്‌പോൺസർമാരുടെയും
സഹായത്തോടെ പ്രഭാതഭക്ഷണം, ലഘുഭക്ഷണം
എന്നിവയും നല്കുന്നു.

https://www.mathrubhumi.com/education-malayalam/news/number-of-new-admission-increased-in-govt-schools-1.3806413

◼️സംസ്ഥാനത്തെ ചരിത്രത്തിലാദ്യമായി വാർഷികപരീക്ഷ അവസാനിക്കുന്ന
ദിവസം അടുത്ത അക്കാദമിക വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും പഠന സാമഗ്രികൾ അവധിക്കാലത്തു തന്നെ വിതരണം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ നല്ല നിലയിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്.

https://keralakaumudi.com/news/mobile/news.php?id=78930&u=local-news-kozhikode-78930

◼️അടുക്കള പച്ചക്കറിത്തോട്ടം വ്യാപകമാക്കി. പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന നിലയിലേക്ക് സ്കൂൾ ക്യാമ്പസുകൾ മാറിയിട്ടുണ്ട്. ജൈവ വൈവിധ്യത്തെയും കൃഷിയെയും പരിസ്ഥിതിയെയും കുറിച്ച് വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും ബോധവത്ക്കരിക്കുന്നതിന് ‘ക്യാമ്പസ് ഒരു പാഠപുസ്തകം’ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കി. കേരളത്തിലെ 12,000 സ്കൂളുകളിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ
പ്രാവർത്തികമായി.

https://www.mathrubhumi.com/good-news/feature/boidiversity-park-in-kadungapuram-glp-school-1.4176357

◼️ഐടി@സ്കൂൾ കൈറ്റാക്കി മാറിയിട്ടുണ്ട്. കൈറ്റിന്റെ നേതൃത്വത്തിൽ 14,000 സ്കൂളുകളിൽ ബ്രോഡ്ബാന്റ് ഇന്റർ നെറ്റ് നല്കി. സ്കൂളുകളിൽ 8-12 വരെയുള്ള 45,000 ക്ലാസ്റൂമുകൾ ഹൈടെക് ആക്കുന്നതിന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൈറ്റിന്റെ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്‌സ് ‘ ഐ.ടി ക്ലബ്ബുകൾ 1898 ഹൈ
സ്കൂളുകളിൽ. ഹൈടെക് ക്ലാസുമുറികളിൽ വിനിമയം നടത്തുന്നതിനായി ‘സമഗ്ര’ പോർട്ടൽ. ഓൺലൈൻ അധ്യാപക പരിശീലനസംവിധാനം ഒരുക്കി.

https://www.manoramanews.com/news/kerala/2019/06/05/school-reopening.html

◼️ഗൗരവതരമായ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ
കൈരളി ഗവേഷണപുരസ്‌കാരം ഏർപ്പെടുത്തി. ‘Walk with Scholar’ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കി.എൻജിനീയറിങ് വിദ്യാർത്ഥികളിൽ ഗവേഷണാഭിരുചി വളർത്തുന്നതിനും അധ്യാപകരുടെ ഗവേഷണ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുമായി ‘TrEST Park’
തിരുവനന്തപുരത്ത് സ്ഥാപിച്ചു. ബഹുവൈജ്ഞാനിക കോഴ്‌സുകൾ ആരംഭിക്കുന്നത് ഉൾപ്പെടെ കരിക്കുലം
നവീകരണത്തിന് സർവ്വകലാശാലകൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

https://www.manoramaonline.com/education/education-news/2018/05/19/kairali-award-application.html

◼️കോളെജുകളുടെ വികസനത്തിനായുള്ള വിവിധ പദ്ധതികളിലായി റൂസ ഒന്നാം ഘട്ടത്തിന് 143.8 കോടി രൂപയും രണ്ടാംഘട്ടത്തിന് 111.75 കോടി രൂപയും അനുവദിച്ചു. ഇതിൽ യഥാക്രമം 56.73 കോടി രൂപയും 44.70 കോടി രൂപയും സംസ്ഥാനസർക്കാർ വിഹിതമാണ്.

http://achievements.kerala.gov.in/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%95%E0%B5%86-%E0%B4%9F%E0%B4%BF-%E0%B4%9C%E0%B4%B2%E0%B5%80%E0%B5%BD/

◼️NIRF റാങ്കിങ്ങിലെ ആദ്യ 100 സർവ്വകലാശാലകളുടെ പട്ടികകളിൽ കേരള
ത്തിൽ നിന്ന് 4 സർവ്വകലാശാലകളും ആദ്യ അമ്പതിൽ 2 സർവ്വകലാശാലകളും ഉൾപ്പെട്ടിട്ടുണ്ട്. കേരള സർവകലാശാല പട്ടികയിൽ 22-ആം സ്ഥാനം നേടിയത് മികച്ച മുന്നേറ്റമാണ്.

https://www.asianetnews.com/news/three-of-the-best-colleges-in-the-country-are-in-ernakulam-district

◼️ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സ് എന്ന സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴ്‌സുകളുടെ ഘടനയിൽ മാറ്റം വരുത്തുകയും വിദഗ്ദരായ ഫാക്കൽറ്റിയെ നിയമിക്കുകയും ചെയ്തു.

https://www.asianetnews.com/entertainment-news/adoor-gopalakrishnan-is-kr-narayanan-institute-chairman-q9x2bq

◼️ഉന്നതവിദ്യാഭ്യാസത്തിനു വായ്പ എടുത്തവരെ സഹായിക്കാൻ 900 കോടി രൂപയുടെ വായ്പാസഹായപദ്ധതി നടപ്പാക്കി.

https://www.mediaonetv.in/kerala/2018/06/01/31278-education-loan

◼️കലാലയങ്ങളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സർവകലാശാലകളിൽ Business Incubation & Innovation Centres ആരംഭിച്ചു. മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രസ്തുത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 10,000 രൂപ വീതം 121 സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നല്കി. ഈ സ്റ്റാർട്ടപ്പുകളെല്ലാംതന്നെ സാങ്കേതികവിദ്യ
വ്യാവസായികാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി വ്യവസായങ്ങൾക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. മറ്റു സർവകലാശാലകളിലും സമാനമായ രീതിയിൽ ഈ ആശയം നടപ്പിലാക്കി കൊണ്ടിരിക്കുന്നു

https://www.mathrubhumi.com/announcements/universities/mg/-malayalam-news-1.1558942


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *