വ്യവസായ വകുപ്പ് പാർട്ട് 3

⭕ പാർട്ട് 1 – https://bit.ly/2Q7cFBI
⭕ പാർട്ട് 2 – https://bit.ly/3n4tOLP

നിങ്ങൾ അറിഞ്ഞോ.. ❓

🌹 കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം ആയ KMML ന്റെ 70 ടണ് ഉത്പാദന ശേഷി ഉള്ള ഒരു ഓക്സിജൻ പ്ലാന്റ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.. ‼️

നിങ്ങൾ അറിഞ്ഞു കാണില്ല പക്ഷെ യോഗി ആദിത്യനാഥ് യുപിയിൽ തുടങ്ങുന്ന ഓക്സിജൻ പ്ലാന്റ് ഒക്കെ കൃത്യമായി വാർത്ത കൊടുത്തിട്ടുണ്ട് കോട്ടയത്തെ മാധ്യമ സ്ഥാപനം. ഏത്.. ❓ കുറച്ച് കാലം മുൻപ് ഓക്സിജൻ കിട്ടാതെ അനവധി കുട്ടികൾ മരിച്ചതും അന്ന് കുറച്ച് കുട്ടികളുടെ ജീവൻ എങ്കിലും രക്ഷിക്കാൻ സഹായിച്ച ഡോക്ടർ കഫീൽ ഖാനെ കള്ള കേസിൽ കുടുക്കി കുറെ നാൾ ജയിലിൽ അടച്ച യോഗി ആദിത്യനാഥിന്റെ യു.പി.. ‼️

ഇത് പോലെ നാട്ടുകാർ അറിയാതെ പോയ എത്രയെത്ര സർക്കാർ സ്‌കൂൾ, ആശുപത്രി ഉദ്‌ഘാടനങ്ങൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളത്തിൽ…

അത് പോട്ടെ, വ്യവസായ വകുപ്പിന്റെ കഴിഞ്ഞ 2 ഭാഗങ്ങളിൽ നീളം കാരണം ഉള്കൊള്ളിക്കാൻ പറ്റാത്ത ചില വികസനങ്ങൾ കൂടി ആണ് ഈ പോസ്റ്റിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്..

⭕ ബാംബൂ കോർപറേഷൻ

2017 മുതൽ ഈറ്റ വേട്ട പനമ്പ് നെയ്ത്ത് തൊഴിലാളികൾക്ക് 2017 മുതൽ 20% കൂലി വർദ്ധിപ്പിച്ചു. ബാംബൂ ടൈൽ വിപണിയിൽ ഇറക്കി. ഓണലൈൻ മാർക്കറ്റിംഗ് തുടങ്ങി, ഉത്പന്നങ്ങൾ കയറ്റുമതി തുടങ്ങി.. മുല പ്ലൈ ഉൽപാദനത്തിൽ വിനാഗിരി ഉപയോഗിച്ചു അസംസ്‌കൃത വസ്തുവിന്റെ 30% ൽ നിന്ന് 80% ആക്കാൻ കഴിഞ്ഞു.. 1500 ഏക്കറിൽ മുള വച്ചു പിടിപ്പിക്കുന്ന.. ആദ്യപടിയായി 300 ഏക്കർ വനഭൂമിയിൽ മുള വച്ചു പിടിപ്പിച്ചിട്ടുണ്ട്..

https://bit.ly/3nxW2P4
https://bit.ly/30QKBby
https://youtu.be/bBivgxGCHZA

⭕ KELPALM (കെൽപാം)

മറ്റൊരു പൊതുമേഖലാ സ്ഥാപനം ആയ കെൽപാം ആറുത്തരം പാം കൊലകൾ വിപണിയിലിറക്കിയിട്ടുണ്ട്.. ക്വളിറ്റി കാൻഡ്രോൽ ലാബ്, ശീതീകരണ മുറി, പെറ്റ് ബോട്ടിലിങ് മെഷീൻ എന്നിവ സജ്ജമാക്കി പാലക്കാട് കല്ലേപ്പുള്ളിയിൽ മോഡേണ് റൈസ് മിൽ പൂർത്തിയാകുന്നു..

https://bit.ly/3nEpGSP
https://bit.ly/30UrbTi

⭕ സിഡ്കോ

21 കോടി ചിലവിൽ പിന്നോക്ക മേഖലയിൽ പ്രവർത്തിക്കുന്ന 42 ഹയർ സെക്കൻഡറി സ്‌കൂളുകളുടെ ലാബ്‌ നിർമ്മാണം പുരോഗമിക്കുന്നുണ്ട്.. SC/ST മേഖലകളിൽ 2012 മുതൽ വിവിധ കാരണങ്ങളാലാൽ മുടങ്ങി കിടന്ന 56 സിവിൽ വർക്ക് പൂർത്തിയാക്കിയിട്ടുണ്ട്.. വയനാട് ഉൾപ്പടെ ഉള്ള പിന്നോക്ക മേഖലയിൽ 22 റോഡ് നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.. തൃശൂർ ഒല്ലൂരിൽ സിഡ്കോയുടെ നേതൃത്വത്തിൽ ഉള്ള ഇൻഡൻസ്ട്രിയൽ എസ്റ്റേറ്റ് ഉൽഘാടനം ചെയ്തു..

https://bit.ly/34IHW52
https://bit.ly/36XUmbN

⭕ ഓട്ടോകാസ്റ്റ്

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ ട്രെയിൻ ബോഗി നിർമാണം ആരംഭിച്ചു. ബോഗി നിർമിക്കാൻ റെയിൽവേക്ക് കീഴിൽ ഉള്ള RDSO യുടെ ക്ലാസ് എ ഫൗണ്ടറി അംഗീകാരം ലഭിച്ചിരുന്നു. ഉത്തര റെയിൽവേയുടെ പഞ്ചാബ് സോണിൽ ഉള്ള ഗുഡ്‌സ് വാഗാണു ആവശ്യമായ കസ് നബ് ബോഡി നിർമിക്കാൻ ഓർഡർ ലഭിച്ചു. അടച്ചുപൂട്ടലിന്റെ വക്കത്തായിരുന്നു.. വൻ തിരിച്ചു വരവാണിത്.. ഓട്ടോകാസ്റ്റിന്റെ കാസ്റ്റിങ്ങുകൾക്ക് കാനഡയിൽ നിന്നും ഓർഡർ ലഭിച്ചിട്ടുണ്ട്..

https://bit.ly/34EFCf2
https://bit.ly/36TCrmD

⭕ കേരള ക്ലേസ് ആൻഡ് സിറാമിക്‌സ്

കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ ഐടി പാര്‍ക്ക് സ്ഥാപിച്ചു. സിമന്റ്, ഇഷ്ടിക നിര്‍മ്മാണ യൂണിറ്റും ആരംഭിച്ചു.

https://bit.ly/36UzlyA

⭕ കേരള സെറാമിക്‌സ് ലിമിറ്റഡ്

ഉല്‍പാദനം നാലിരട്ടിയാക്കി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സെറാമിക്‌സ് ലിമിറ്റഡ് 2019-20 ല്‍ അരക്കോടിയോളം പ്രവര്‍ത്തനലാഭം നേടി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷം 2015-16 ല്‍ 2.69 കോടി നഷ്ടവുമായി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു സ്ഥാപനം. ഉല്‍പ്പാദന പ്രക്രിയയ്ക്കുള്ള ഇന്ധനം LPG യാക്കിയതോടെ 10 മാസം കൊണ്ട് ഈ വകയില്‍ 2.85 കോടി ലാഭിച്ചു. LNG യിലേക്കു മാറാന്‍ നടപടി പുരോഗമിക്കുകയാണ്. റിഫൈനിങ്ങ് പ്ലാന്റ് നവീകരിക്കുകയും ഖനനാവശ്യത്തിന് 3.34 ഏക്കര്‍ ഭൂമി വാങ്ങിക്കുകയും ചെയ്തു..

https://bit.ly/3nEj8DP

⭕ ട്രാക്കോ കേബിള്‍ കമ്പനി

ചരിത്രത്തിലാദ്യമായി 165 കോടിയുടെ വിറ്റുവരവ് നേടി കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം ട്രാക്കോ കേബിള്‍ കമ്പനി റെക്കോര്‍ഡ് തീര്‍ത്തു. ഇരുമ്പനം യൂണിറ്റിലെ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിച്ചതും പിണറായി ബില്‍ഡിങ്ങ് വയറിങ്ങ് യൂണിറ്റ് നവീകരിച്ചതും നേട്ടത്തിന് കാരണമായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തകര്‍ച്ചയിലായിരുന്നു സ്ഥാപനം. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ യഥാസമയം നിര്‍മിച്ച് നല്‍കാത്തതിന് പിഴയടക്കേണ്ടിയും വന്നിരുന്നു.

https://bit.ly/3nP2QIq
https://bit.ly/36X8zWq
https://bit.ly/34LgcfZ

⭕ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്

ഉല്‍പ്പാദനക്ഷമത രണ്ടിരട്ടിയാക്കി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് ഗംഭീര തിരിച്ചുവരവിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷത്തോളം കാഴ്ചവസ്തുവാക്കിയ 3 കോടി വിലമതിക്കുന്ന പുതിയ മെഷീനുകള്‍ കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കി. ഫര്‍ണിച്ചര്‍ ഓര്‍ഡറുകള്‍ നേടാന്‍ മാര്‍ക്കറ്റിംഗ് വിങ്ങ് രൂപീകരിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഓര്‍ഡറുകള്‍ ശേഖരിക്കുകയും ചെയ്തു. 2017-18വരെ ശരാശരി ഫര്‍ണിച്ചര്‍ വിറ്റുവരവ് 4.3 കോടിയായിരുന്നത് 2019-20ല്‍ 17 കോടിയായി. 2018-19ല്‍ 14.26 കോടിയുടെ വിറ്റുവരവും നേടിയിരുന്നു

https://bit.ly/30VhYde

⭕ കൈത്തറി സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതി

കൈത്തറി നെയ്ത്തു മേഖലയെ സംരക്ഷിക്കാന്‍ തുടങ്ങിയ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി വലിയ വിജയമായി. 15.2 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി 126 ലക്ഷം മീറ്റര്‍ തുണി ഉല്‍പ്പാദിപ്പിച്ചു. 5600 ഓളം പേര്‍ക്ക് നേരിട്ടും അതിലധികം അനുബന്ധ മേഖലകളിലും ജോലി ലഭിച്ചു.
നെയ്ത്തുകാര്‍ക്ക് വര്‍ഷം മുഴുവന്‍ ജോലി ലഭ്യമായി.
മാസം ശരാശരി 2,500 രൂപ ലഭിച്ച സ്ഥാനത്ത് 15,000 രൂപയായി. മിനിമം കൂലി വര്‍ദ്ധനയിലൂടെ ദിവസവേതനത്തില്‍ 170 മുതല്‍ 186 രൂപ വരെ വര്‍ദ്ധനയുണ്ടായി. പദ്ധതി മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി

https://bit.ly/3lBap3y

⭕ ഖാദി ഗ്രാമ വ്യവസായം

ഈ സര്‍ക്കാര്‍ വന്ന ശേഷം 26 ഖാദി ഉല്പാദന കേന്ദ്രങ്ങളും 4 നൂല്‍ നൂല്പു കേന്ദ്രങ്ങളും 3 റെഡി മെയിഡ് പാവുല്‍പ്പാദന യൂണിറ്റുകളും 7 ഖാദി വില്‍പ്പന കേന്ദ്രങ്ങളും ആരംഭിച്ചു. ഖാദി മേഖലയില്‍ 3,384 തൊഴിലവസരം ലഭ്യമാക്കി. ഖാദി തൊഴിലാളികളുടെ 900 രൂപ ഉത്സവബത്ത 1500 രൂപയായും വര്‍ധിപ്പിച്ചു. നിലവിലുള്ള മിനിമം കൂലി പരിഷ്‌കരിച്ച് നടപ്പാക്കി. 13,600 തൊഴിലാളികള്‍ക്ക് വേതന കുടിശ്ശികയായ 110 കോടി രൂപ കൊടുത്തു. എല്ലാ ഖാദി തൊഴിലാളികളെയും ESI പരിധിയില്‍ കൊണ്ടുവന്നു. ഖാദിമേഖലയില്‍ 5,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഖാദി ഗ്രാമം പദ്ധതി നടപ്പാക്കി വരുന്നു.

https://bit.ly/3lAE7Wh

⭕ ചന്ദ്രയാൻ – 2, കേരള പൊതുമേഖലാ സ്ഥാപനങ്ങൾ

ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഐഎസ്ആര്‍ഒയ്ക്ക് ആവശ്യമായ ഭൂരിപക്ഷം ഉപകരണങ്ങളും നിര്‍മ്മിച്ചു നല്‍കിയത് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ്. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്ങ്‌സ് ലിമിറ്റഡ് (SIFL), കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് (KMML), കെല്‍ട്രോണ്‍, കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് (KAL), സിഡ്‌കോ എന്നിവരാണ് വിവിധ ഉപകരണങ്ങളും മറ്റു ഘടകങ്ങളും നിര്‍മ്മിച്ചു നല്‍കിയത്. കോടിക്കണക്കിനു രൂപയുടെ ഓര്‍ഡറും നിലവിലുണ്ട്.

https://bit.ly/3nyVyIF
https://bit.ly/30V2VAo

⭕ പരിസ്ഥിതി സൗഹൃദ വ്യവസായം

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഡീസലും മറ്റു പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്നും എല്‍ എന്‍ ജിയിലേക്ക് മാറാന്‍ നടപടികള്‍ പുരോഗമിക്കുന്നു. ഇന്ധനച്ചെലവ് പകുതിയിലധികമായി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണതോത് വലിയതോതില്‍ കുറയ്ക്കാനും ഇതു സഹായിക്കും. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (KMML) 80 ശതമാനത്തോളം LNG യിലേക്കു മാറി. കുണ്ടറയിലെ കേരള സെറാമിക്സ് ഡീസലില്‍നിന്ന് എല്‍ പി ജിയിലേക്കു മാറി. എല്‍ എന്‍ ജിയിലേക്ക് മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ നടപ്പാകുന്നതോടെ എല്‍എന്‍ജി മാറ്റം വേഗത്തിലാകും

https://bit.ly/3nEj8DP
https://bit.ly/2SJwJLZ

⭕ ഹാന്‍ടെക്‌സ്

ഉല്‍പാദനത്തിലും വിറ്റുവരവിലും വലിയമുന്നേറ്റമാണ് സംസഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഹാന്‍ടെക്‌സ് നടത്തിയത്. 2019-20 സാമ്പത്തിക വര്‍ഷം 33.14 ലക്ഷം മീറ്റര്‍ തുണിത്തരങ്ങള്‍ ഉല്‍പാദിപ്പിച്ചു. 30 കോടി രൂപയുടെ വില്‍പനയും കൈവരിച്ചു. ഇ-ക്രെഡിറ്റ് കാര്‍ഡ് സംവിധാനം വഴിയുള്ള വില്‍പ്പന, ഓണ്‍ ലൈന്‍ വില്‍പ്പന എന്നിവ ആരംഭിച്ചു.

https://bit.ly/33OiCeH

⭕ ഹാൻവീവ്

ഒരു വീട്ടില്‍ ഒരു തറി പദ്ധതിയുടെ ഭാഗമായി ഹാന്‍വീവ് തൊഴിലാളികള്‍ക്ക് സൗജന്യമായി തറികള്‍ നല്‍കി. കണ്ണൂരിലെ നാല് പഞ്ചായത്തുകളില്‍ എണ്ണൂറോളം തൊഴില്‍രഹിത വനിതകള്‍ക്ക് സൗജന്യ പരിശീലനവും തറികളും നല്‍കി. കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ 60 തടവുകാര്‍ക്ക് നെയ്ത്തു പരിശീലനവും തറികളും നല്‍കി.

https://bit.ly/3diLPRT
https://bit.ly/2SLqp6I

⭕ യുവവീവ്

18 നും 40 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിത യുവജനങ്ങളെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ‘യുവ വീവ്’ പദ്ധതി ആരംഭിച്ചു. സ്റ്റൈപ്പന്റോടുകൂടി തൊഴില്‍ പരിശീലിപ്പിച്ച് 5 വര്‍ഷം വരെ തൊഴില്‍ സംരക്ഷണം നല്‍കും.

https://bit.ly/3jQyrqK
https://bit.ly/3jQynY2

⭕ കേരള സ്‌റ്റേറ്റ്ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷൻ

കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷനു കീഴില്‍ കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്‍, ഉദുമ സ്പിന്നിങ്ങ് മില്‍, പിണറായി ഹൈടെക് വീവിങ് മില്‍ എന്നിവ തുറന്നു പ്രവര്‍ത്തിപ്പിച്ചു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഉദുമ മില്ലിൽ രണ്ട് ആട്ടോമാറ്റിക്ക് കോണ്‍ വൈന്റിംഗ് മെഷീനും, കോമളപുരം മില്ലിൽ ഒരു ആട്ടോമാറ്റിക്ക് കോണ്‍ വൈന്റിംഗ് മെഷീനും വാങ്ങി സ്ഥാപിച്ചു.
LDF സര്‍ക്കാര്‍ 2010-11 ല്‍ പൊതുമേഖലയില്‍ പുതുതായി ആരംഭിച്ച ഈ സ്ഥാപനങ്ങൾ കഴിഞ്ഞ UDF സര്‍ക്കാരിന്റെ കാലത്ത് തുറന്നു പ്രവര്‍ത്തിപ്പിച്ചിരുന്നില്ല.

https://bit.ly/2GSJml2
https://bit.ly/3diVNmv
https://bit.ly/3jKxfVL

🌹 വ്യവസായ വികസന’ത്തില്‍ മികച്ച പ്രകടനത്തോടെ കേരളം ഒന്നാമതെത്തി. സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമതെത്തുന്നതില്‍ ഇത് പ്രധാന പങ്കുവഹിച്ചു. 2018ല്‍ വ്യവസായ വികസനത്തില്‍ 68 പോയിന്റ് നേടിയ കേരളം 2019ല്‍ 88 ആയി ഉയര്‍ത്തി.

https://bit.ly/36TyTRb

🌹 നിതി ആയോഗിന്റെ ഇന്ത്യ ഇന്നോവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം വിഭാഗങ്ങളില്‍ രണ്ടാമതും നിക്ഷേപ സാഹചര്യം, നൂതനാശായ പ്രോത്സാഹനം വിഭാഗങ്ങളില്‍ നാലാം സ്ഥാനവും ലഭിച്ചു.

🌹 വ്യവസായരംഗത്തെ പുരോഗതി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിച്ചു. കഴിഞ്ഞ 3 വര്‍ഷത്തെ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7.2 ശതമാനം. ദേശീയ ശരാശരി 6.9 ശതമാനം മാത്രം. സംസ്ഥാന വരുമാനത്തില്‍ 2018-19 ല്‍ വ്യവസായ മേഖലയുടെ സംഭാവന 13.2 ശതമാനമാണ്. 2014-15 ല്‍ 9.8 ആയിരുന്നു.

🌹 2018 ലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ നിക്ഷേപ സാധ്യതാ സൂചികയില്‍ കേരളം നാലാമത്. ഭൂമി, തൊഴില്‍, അടിസ്ഥാന സൗകര്യം, സാമ്പത്തിക പരിസ്ഥിതി, രാഷ്ട്രീയസ്ഥിരത, ഭരണം, ബിസിനസ് അവബോധം അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങ്..

💥 സഖാവ് പിണറായി വിജയന്റെയും, വ്യവസായമന്ത്രി സഖാവ് ഈ.പി.ജയരാജന്റെയും, മുൻ വ്യവസായമന്ത്രി സഖാവ് എ. സി.മൊയ്ദീന്റെയും നേതൃത്വത്തിൽ എല്ലാ അർത്ഥത്തിലും നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം..‼️

LeftAlternative

https://bit.ly/2GWGIKW


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *