ഇക്കഴിഞ്ഞ ദിവസം എനിക്ക് ലഭിച്ചൊരു സംഘ പരിവാർ വാട്ട്സപ്പ് ഫോർവേർഡ് മെസെജാണ് ചുവടെയുള്ളത് .ഒരു പക്ഷേ നിങ്ങൾക്കും ലഭിച്ചിട്ടുണ്ടാവാം നിങ്ങളുടെ ഫാമിലി – ഫ്രണ്ട്സ് ഗ്രുപ്പുകളിൽ .! ഒട്ടും നിഷ്കളങ്കമല്ലാത്ത ഒരു വെള്ളുപ്പിക്കൽ ശ്രമമാണ് ഈ മെസെജ് എന്ന് ബോധ്യപ്പെട്ടത്തിനാൽ മറുപടി നൽക്കാൻ തുനിയുകയാണ്.!! അവർ മുന്നോട്ട് വെച്ച ചോദ്യങ്ങൾക്ക് യാതൊരു മാറ്റവും വരുത്താതെ അതിന് എന്റെ ഉത്തരം ഡാറ്റ സഹിതം പോസ്റ്റ് ചെയ്യുകയാണ്.നിങ്ങൾ വിലയിരുത്തു!!

✴Q. ഇന്ത്യയിൽ പട്ടിണി തുടങ്ങിയ തീയതി?⁉️

🔅: 26 May 2014

_(അതിനു മുമ്പേ പാവങ്ങളെല്ലാം പാൽകഞ്ഞിയായിരുന്നു കുടിച്ചിരുന്നത്‌. ബെൻസിലായിരുന്നു കറങ്ങിയിരുന്നത്‌)_

👉എന്റെ ഉത്തരം :✒

ഇന്ത്യയിൽ പട്ടിണി തുടങ്ങിയ തിയതി 26 May 2014 അല്ലാ എന്ന ബോധ്യമുണ്ട് ,പക്ഷേ വാഷിങ്ട്ടൺ ബേസ്ഡ് ആയ International Food Policy Research Institute (IFPRI) പുറത്തിറക്കിയ Global Hunger Index (GHI) ൽ ഇന്ത്യക്ക് 100 സ്ഥാനമാണ് ! ആകെ ആ ലിസ്റ്റിൽ 116 രാജ്യങ്ങളും! 2016 ൽ 97 സ്ഥാനത്തായിരുന്നു ഇന്ത്യ..! 3 സ്ഥാനം
“പിന്നോട്ട് ” കുതിച്ച് 100 സ്ഥാനത്ത് എത്തിട്ടുണ്ട്..!ലിങ്ക് ചുവടെ👇

⭕ (https://bit.ly/2yBxgpG)

✴ഇന്ത്യയിൽ മാമാ മാധ്യമങ്ങൾക്കും ചില മത സംഘടനകൾക്കും ജനാധിപത്യത്തിൽ വിശ്വാസം നഷ്‌ടപ്പെട്ട ദിവസം❔

🔅: 26 May 2014

👉എന്റെ ഉത്തരം : ✒

സത്യമാണ്,ഇന്ത്യയിലേ നിങ്ങൾ വിശേഷിപ്പിക്കുന്ന മാമാ മാധ്യമങ്ങൾക്കും ചില മത സംഘടനകൾക്കും ജനാധിപത്യത്തിൽ വിശ്വാസം നഷ്‌ടപ്പെട്ട ദിവസം തന്നെയാണ് മോദി അധികാരത്തിലേറിയ 26 മെയ് 2014
ജനാധിപത്യത്തിന്റെ നാലാം തൂണുകളാണ് മാധ്യമ പ്രവർത്തകർ , പക്ഷേ ഇന്ത്യയിൽ ഏറ്റവും അരക്ഷിതരായ തൊഴിൽ മേഖല മോദി ഭരണക്കാലത്ത് അവരുടേതാണ്..!!
Reporters Without Borders (RSF) ന്റെ 2018 ലെ വേൾഡ് പ്രസ് ഫ്രിഡ് ഇൻഡക്സ് പുറത്ത് വന്നിരുന്ന 2018 എപ്രിലിൽ ! 180 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ഇന്ത്യയുടെ സ്ഥാനം 138 മതാണ് !! 136 സ്ഥാനത്ത് നിന്നും 138 ലേക്ക് താഴെക്കിറങ്ങിയത്തിൽ മോദിക്ക് അഭിമാനിക്കാം..! ഗൗരി ലങ്കേഷ് ഒക്കെ സംഘ പരിവാറിനാൽ ഒരു ഓർമയായ കാലഘട്ടത്തിന്റെ പ്രധാനമന്ത്രിയെന്ന് തന്റെ ട്രോൾ ആർമി അനുയായികളാൽ വാഴ്ത്തപ്പെട്ടും മോദി.!
2018 World Press Freedom Index റിപ്പോർട്ട് ചുവടെ..!👇

https://bit.ly/2qUUiDN

✴ അംബാനിയും അദാനിയും കോടീശ്വരൻമാരായത്‌ എന്നുതൊട്ട്‌❔

🔅: 26 May 2014

_(അതുവരെ അവർ മുംബൈ CST യിൽ പിച്ച എടുക്കുകയായിരുന്നു…)_

👉എന്റെ ഉത്തരം :✒

നിസാരമായ ഒറ്റ വരി ഉത്തരത്തിൽ ഒതുങ്ങാത്ത ഒരു ചോദ്യം എന്ന നിലയിൽ ഇതിന്റെ ഉത്തരം ഞാൻ വിശദികരിക്കാം
ഷാങ്ങായി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഹൂറൂൺ റിച്ച് ലിസ്റ്റ് 2018 ലെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു !! 68 രാജ്യങ്ങളിലേ ഉദ്ദേശ്യം 2600 ലേറെ കോടിശ്വരൻമാരിൽ നിന്നും 100 പേരെ കണ്ടെത്തിയാണ് റിച്ച് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്!
ലിങ്ക് ചുവടെ 👇

http://bit.ly/2TmlFTK

ഇതിലേ ചില കണ്ടത്തലുകൾ പങ്ക് വെയ്ക്കുന്നു!!

📌 2016 – 17 ൽ 100 ബില്യാണേർസ് ഉണ്ടായിരുന്ന രാജ്യത്ത് 2018 ആയപ്പോഴെക്കും 130 എന്നതായി വർധിച്ചു !! ഒറ്റ വർഷം കൊണ്ട് 30 പേർ വർധിച്ചു!!!

📌അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും, ചെയർമാനുമായ ശ്രീ ഗൗതം അദാനിയുടെ നിലവിലേ ആസ്ഥി എന്നത് 91245 കോടി രൂപയാണ്! കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 109 % ത്തിന്റെ വർധനവാണ് ഉണ്ടായത്!! ഡോളറിൽ സമ്പത്ത് കണക്കാക്കിയാൽ 14 ബില്യാൺ ഡോളർ വരും !
(http://bit.ly/2Tmlsjq )

📌 രാജ്യത്തെ ഒന്നാമതും, ലോകത്തെ 19 മത്തെ ബില്യാണയറും ആയി തുടരുന്നത് മുകേഷ് അംബാനിയാണ് !! 45 ബില്യൺ ഡോളറാണ് മുകേഷിന്റെ സമ്പാദ്യം !!

നിങ്ങൾക്ക് ഓർക്കുന്നുണ്ടാക്കും മോഡി ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കണ സമയത്ത് പുറത്ത് വന്ന ഓക്സ്ഫാം റിപ്പോർട്ട് ,രാജ്യത്തെ 73% സമ്പത്തും 1 % മാത്രം വരുന്ന ബില്യണേർസ് കൈവശമാണെന്ന റിപ്പോർട്ട്!! 👇
( http://bit.ly/2ThYutE)

✴.പെട്രോൾ വില കുതിച്ചുയർന്നത്‌ എന്നു മുതൽ?

🔅: 26 May 2014.

_(തലേദിവസം വരെ 14 രൂപക്കാണ്‌ ഒരു ലിറ്റർ പെട്രോൾ വിറ്റിരുന്നത്‌..)_

👉എന്റെ ഉത്തരം : ✒

പെട്രാൾ ,ഡിസൽ വില കുറക്കുമെന്ന് പറഞ്ഞധികാരത്തിലേറിയ മോഡി ഗവൺമെന്റ് കാലത്തലേ ഇന്ത്യ ഇന്നോളം ദർശിച്ച എറ്റവും കുടിയ നിരക്കിലേക്ക് ഡീസൽ – പെട്രോൾ വില ഉയർത്തി ജന ജിവിതത്തെ ദൂസഹവും, താറുമാറുമാക്കിയത്. ഇന്നേവരെയുള്ള ഡീസൽ വില പട്ടിക ചുവടെ! 👇

http://bit.ly/2TiPh4b

✴. പ്രതിമ ഉണ്ടാക്കിയാൽ പട്ടിണി മാറില്ലെന്ന്‌ കണ്ടു പിടിച്ചത് എന്ന്‌❓

🔅: 26 May 2014.

_(AKG യുടെ പ്രതിമ പണിയുന്നത്‌ കമ്മ്യുണിസ്റ് സർക്കാരായതു കൊണ്ട്‌ കുഴപ്പമില്ലാ എന്നു പറയാൻ പറഞ്ഞു)_

👉എന്റെ ഉത്തരം :✒

ഇത് സംബന്ധിച്ച് വിശദമായ ഉത്തരം താഴെയുള്ള ലിങ്കിൽ മുന്നേ എഴുത്തി ചേർത്തിരുന്നു. താൽപര്യക്കാർക്ക് വായിക്കാം .
മോദി – പട്ടേൽ പ്രതിമ👇

http://bit.ly/2Tkmo7K

✴. കാഷ്‌മീർ പ്രശ്നം ഉണ്ടായത്‌ എന്നു മുതൽ❓

A: 26 May 2014

_(തലേന്നു വരെ തീവ്രവാദികൾ സമാധാനത്തിൻെറ വെള്ളരി പ്രാവുകൾ ആയിരുന്നു. കുട്ടികൾക്ക് ദിവസവും മിഠായി കൊടുക്കുമായിരുന്നു.)_

👉എന്റെ ഉത്തരം :✒

കശ്മിർ പ്രശ്നം ഏറെ നാളായി ചർച്ച ചെയ്യുന്നതാണ് നമ്മൾ ,രാജ്യത്തെ പൊതു സ്ഥിതിയും വ്യത്യസ്തമല്ലാ !
നോക്കു ,അഭ്യന്തര വകുപ്പ് 2019 ജനുവരി 8 തിയതി ലോകസഭയിൽ നൽകിയ കണക്ക് പ്രകാരം 2014 തൊട്ട് 2018 ഡിസംബർ 31 വരെ ജമ്മു കാശ്മിരിലേത് അടക്കം 1,213 തിവ്രവാദ ബന്ധമുള്ള സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട് .👇

http://bit.ly/2TiGGP0

ഇത്ര കൂടിയ ആളവിൽ തീവ്രവാദ അതിക്രമം രാജ്യം ഇതിന് മുന്നേ നേരിട്ടതായി ഓർമ്മയുണ്ടോ???

✴. പാക്കിസ്ഥാനുമായും ചൈനയുമായും പ്രശ്നങ്ങൾ ഉണ്ടായത്‌ എന്നു മുതൽ ❓

🔅: 26 May 2014

_(തലേ ദിവസം വരെ അവർ ഇന്ത്യാക്കാരെ കണ്ടാൽ കെട്ടിപ്പിടിച്ച്‌ ഉമ്മ തരുമായിരുന്നു..)_

👉എന്റെ ഉത്തരം :✒

2017 ൽ മാത്രം 860 തവണയാന്ന് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചത്! 2016ൽ അത് 228 തവണയായിരുന്നു.! ഇങ്ങനെ മാത്രം ഉണ്ടായ വെടിവെപ്പിൽ നിന്നും മാത്രമായി 12 സിവിലിയൻ മാരെയും, 17 സൈനികരെയുമാണ് രാജ്യത്തിന് നഷ്ടമായത് !!

2014ലെ തിരഞ്ഞെടുപ്പിൽ BJP അവതരിപ്പിച്ച പ്രകടന പത്രികയിലേ ഒരു വാഗ്ദാനമായി മൂന്നോട്ട് വെച്ചത് “Zero Tolerance” പോളിസിയായിരുന്നു ..!ബി.ജെ.പി 2014 ലെ തെരഞ്ഞെടുപ്പ് പത്രിക ചുവടെ..( ബി.ജെ.പിക്കാർക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം )👇
http://bit.ly/2TiLYtE

✴. ഇന്ത്യാക്കാരുടെ കള്ളപ്പണം വിദേശത്ത് ഉണ്ടന്ന്‌ മലയാളികൾ അറിഞ്ഞത്‌ എന്ന്‌❔

🔅: 26 May 2014

👉എന്റെ ഉത്തരം :✒

മലയാളികൾ മാത്രമല്ലാ ഇന്ത്യക്കാരോട് മുഴുവൻ ഇലക്ഷൻ ക്യാമ്പയനിൽ വിദേശത്തെ കള്ളപ്പണത്തെ പറ്റി വിബീളക്കിയത് മോദിയാണ് ..!👇

http://bit.ly/2TplGWE

പറയു, നിങ്ങൾ പറഞ്ഞ പ്രകാരം എത്ര രൂപയുടെ വിദേശ കള്ളപ്പണം പിടിച്ചെടുത്തു ?? ഇത് സംബന്ധിച്ച ഹാർഡ് ഡാറ്റ അരുൺ ജയറ്റ്ലിക്ക് തരാൻ പറ്റിയിട്ടില്ലായെങ്കിലും ,കൊടുങ്ങല്ലുരിൽ നോട്ടടിക്കുന്ന സംഘമിത്രങ്ങൾക്ക് സാധിച്ചേക്കും .

✴. കർഷകർക്ക്‌ കൃഷിയിൽ നഷ്‌ടം വരാനും, തുടർന്ന്‌ ആത്മഹത്യ ചെയ്‌തു തുടങ്ങിയതും എന്നു മുതൽ ❓

🔅: 26 May 2014

_(തലേ ദിവസം വരെ കർഷകരായിരുന്നു ഇന്ത്യയിലെ സമ്പന്ന വർഗ്ഗം… അവരായിരുന്നു ഭരണചക്രം തിരിച്ചിരുന്നത്‌)_

👉എന്റെ ഉത്തരം :✒

2016 ൽ മാത്രം മോഡി സർക്കാർ അധികാരത്തിലുള്ളപ്പോൾ 11,300 ഓളം കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത് എന്ന് കാണാൻ സാധിക്കും.ഈ ഭരണക്കാലത്ത് കാർഷക ആത്മഹത്യകളുടെ എണ്ണത്തിൽ വന്ന വർധനവ് 40% ത്തോളമാണ്.👇

http://bit.ly/2TjAbeD

അവരുടെ നഷ്ടങ്ങളുടെ കണക്കിൽ എന്തെല്ലാം വരുമെന്ന് ഈ ലിങ്കിലുണ്ട്!👇

http://bit.ly/2TdjqC4

✴. ഇന്ത്യയിൽ മതേതരത്വം തകർന്നു തരിപ്പണമായ ദിവസം ❔

🔅: 26 May 2014

_(അതുവരെ പൂത്തുലഞ്ഞ്‌ നിൽക്കുകയായിരുന്നു)_

👉എന്റെ ഉത്തരം :✒

ഒരു മതേതര രാജ്യമായ ഇന്ത്യയിൽ
നരേന്ദ്ര മോദി അധികാരമേറ്റ 2014 മുതൽ 2017 വരെയുള്ള 3 വർഷം കൊണ്ട് മാത്രം രാജ്യത്ത് “822” കലാപങ്ങളാണ് റിപ്പോർട്ട് ചെയ്തത് !! 2018 ഫെബ്രുവരി 06 തിയതി കേന്ദ്രം ലോകസഭയിൽ വെച്ച ഒഫിഷ്യൽ ഡാറ്റയിൽ പറഞ്ഞതാണ് !!
http://bit.ly/2ThAJ4Z

✴. വിമാനത്തിൽ കയറി വിദേശരാജ്യത്ത്‌ പോയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി❔

🔅: ശ്രീ നരേന്ദ്രമോദി..

_(ഇതിനു മുൻപുള്ള പ്രധാനമന്ത്രിമാർ കാളവണ്ടിയിലാണ്‌ സഞ്ചരിച്ചിരുന്നത്‌)

👉എന്റെ ഉത്തരം:✒

ദേ ഇവിടെയുണ്ട് ഇത് വരെയുള്ള മോഡിയുടെ യാത്രകളെ സംബന്ധിച്ചുള്ള ചിലവുകളും, തിയതികളും, സമയമടക്കമെല്ലാം..!! എല്ലാം നന്നായി നടക്കണുണ്ട്..!!
http://bit.ly/2ThAJ4Z

2014 മെയ് തൊട്ട് 2017 അവസാനവാരം വരെയുള്ള കണക്കെടുത്താൽ മാത്രം
എതാണ്ട് 72 ഓളം വിദേശയാത്രകൾ…! 2014ൽ 9, 2015 ൽ 27, 2016 ൽ 18, 2017 ൽ ലഭ്യമായ കണക്കു പ്രകാരം 14..! 2016 വരെയുള്ള മൂന്ന് വർഷമെടുത്താൽ 132 ദിവസങ്ങളാണ് വിദേശത്ത് ചിലവൊഴിച്ചത് !!
http://bit.ly/2TnqbBr

ഇവ കൊണ്ടു ഒക്കെ എന്താണ് നേട്ടമെന്ന് ചോദിച്ചാൽ അത് ദേ ഈ ഇന്ത്യൻ എക്സ്പ്രസ് വാർത്ത പറയും…
http://bit.ly/2TnpNTv


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *