കൊച്ചി > സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് ഫോർ ഇന്ത്യ’ പരിപാടിക്ക് ആവേശകരമായ പ്രതികരണം. ഡിവൈഎഫ്‌ഐ കേരള ഫെയ്‌സ്‌ബുക്ക് പേജിലൂടെ ലൈവായി നടന്ന പരിപാടി ഒരു മണിക്കൂറിനുള്ളിൽ നാലര ലക്ഷത്തിലേറെ കാഴ്‌ച്ചക്കാരാണ് ഉണ്ടായത്. ശനിയാഴ്‌ച്ച രാത്രി ഏഴ് മണിക്കാണ് ‘മതരാഷ്‌ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി പരിപാടി ആരംഭിച്ചത് എട്ട് മണിയായപ്പോൾ തന്നെ ഒരു ലക്ഷത്തിലേറെ ലൈക്കുകൾ ലൈവ് വീഡിയോക്ക് ലഭിച്ചു. അൻപതിനായിരത്തോളം പേർ പരിപാടി തത്സമയം കാണുവാൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ.
മലയാള മനോരമയുടെ നേതൃത്വത്തിൽ അരങ്ങേറിയ പ്രചണ്ഡമായ പ്രചരണത്തിന് തക്ക മറുപടിയാണ് യുവാക്കൾ പരിപാടിയിലെ പങ്കാളിത്തം കൊണ്ട് നൽകിയത്. പരിപാടിക്ക് ‘ലൈക്കും ഷെയറും തേടി ഡിവൈഎഫ്‌ഐ’ എന്ന് പരിഹാസ രൂപേണയാണ് മനോരമ കഴിഞ്ഞ ദിവസം നൽകിയ വാർത്ത. നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകൾക്കും നൽകിയതു പോലെയുള്ള നിർദേശങ്ങളാണ് ഡിവൈഎഫ്‌ഐ ഈ പരിപാടിക്കും കീഴ്ഘടകങ്ങൾക്ക് നൽകിയത്. അതിനെയാണ് പുതിയ കണ്ടെത്തലായി മനോരമ ലേഖകൻ ജയചന്ദ്രൻ ഇലങ്കത്ത് അവതരിപ്പിച്ചത്. ഫെയ്‌സ്‌ബുക്കിൽ ഇല്ലാത്ത ‘ഡിസ് ലൈക്ക്’ ഓപ്ഷനെക്കുറിച്ച് പോലും മനോരമ നുണ ചമക്കുകയും ചെയ്തു.
ശനിയാഴ്ച്ച രാത്രി ഏഴ് മണിക്കാണ് പരിപാടി ആരംഭിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ സജീഷ് നന്ദിയും പറഞ്ഞു.
Read more: https://www.deshabhimani.com/news/kerala/dyfi-manorama/889215
0 Comments