ഡിവൈഎഫ്ഐ റീസൈക്കിൾ കേരള – പിണറായി വിജയൻ

എന്തു പ്രതിസന്ധി വന്നാലും സ്വന്തം സമൂഹത്തിനു വേണ്ടി പോരാടാൻ തയ്യാറുള്ള മനസ്ഥിതിയുടെ ആവേശജനകമായ ഉദാഹരണമാണ് ഡിവൈഎഫ്ഐ-യുടെ നേതൃത്വത്തിൽ നടന്ന റീസൈക്കിൾ കേരള എന്ന ക്യാംപെയ്ൻ. നൂറു കണക്കിന് യുവാക്കൾ പഴയ സാധനങ്ങൾ വീടുകളിൽ നേരിട്ട് പോയി ശേഖരിച്ചും, പത്രം വിറ്റും, കരിങ്കൽ ചുമന്നും, കക്കവാരിയും, മീൻപിടിച്ചും, റോഡുപണി ചെയ്തും, കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും വൈകാരികതയോടെ സൂക്ഷിച്ചു വച്ച പഴയ സാധനങ്ങളൾ വിൽപന നടത്തിയും, പഴയ വാഹനങ്ങൾ ആക്രിയായി വിൽപന നടത്തിയും Read more…

മുഖ്യ മന്ത്രിയുടെ പ്രസംഗം ലൈക്കും ഷെയറും മനോരമ വാർത്ത

പ്രിയപ്പെട്ട മനോരമ പത്രാധിപർക്ക് വളരെ കൗതുകമുണർത്തുന്ന ഒരു വാർത്ത ഇന്ന് പ്രസിദ്ധീകരിച്ച അങ്ങയുടെ പത്രത്തിൽ ‘ദർശിച്ചതിന്റെ’ ആവേശത്തോടെയാണ് ഈ കത്തെഴുതുന്നത്. സ്വാതന്ത്ര്യദിനത്തിൽ ഡി. വൈ. എഫ്. ഐ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് വിജയിപ്പിക്കാൻ ഡി. വൈ. എഫ്. ഐ തന്നെ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയെന്ന അത്യന്തം ഞെട്ടിപ്പിക്കുന്നതും സ്ഫോടനാത്മകവുമായ വാർത്ത പുറംലോകത്തെത്തിച്ച നിങ്ങളുടെ ലേഖകനെ മുറുക്കിപിടിച്ച് ആശ്ലേഷിക്കുന്നു.അങ്ങയുടെ പത്രത്തിന്റെ വിശ്വപ്രസിദ്ധമായ അന്വേഷണാത്മക പത്രപ്രവർത്തന ചരിത്രത്തിൽ സുവർണലിപികളാൽ ഈ വാർത്ത കൂടി Read more…

മത രാഷ്ട്രം വിനാശത്തിന്.ഡിവൈഎഫ്ഐ യൂത്ത് ഫോർ ഇന്ത്യ ഉൽഘാടനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ

മത രാഷ്ട്രം വിനാശത്തിന്.ഡിവൈഎഫ്ഐ യൂത്ത് ഫോർ ഇന്ത്യ ഉൽഘാടനത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ

സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് ഫോർ ഇന്ത്യ’ പരിപാടിക്ക് ആവേശകരമായ പ്രതികരണം.

കൊച്ചി > സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് ഫോർ ഇന്ത്യ’ പരിപാടിക്ക് ആവേശകരമായ പ്രതികരണം. ഡിവൈഎഫ്‌ഐ കേരള ഫെയ്‌‌സ്‌ബുക്ക് പേജിലൂടെ ലൈവായി നടന്ന പരിപാടി ഒരു മണിക്കൂറിനുള്ളിൽ നാലര ലക്ഷത്തിലേറെ കാഴ്‌ച്ചക്കാരാണ് ഉണ്ടായത്. ശനിയാഴ്‌ച്ച രാത്രി ഏഴ് മണിക്കാണ് ‘മതരാഷ്‌ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി പരിപാടി ആരംഭിച്ചത് എട്ട് മണിയായപ്പോൾ തന്നെ ഒരു ലക്ഷത്തിലേറെ ലൈക്കുകൾ ലൈവ് വീഡിയോക്ക് ലഭിച്ചു. അൻപതിനായിരത്തോളം പേർ പരിപാടി Read more…

റീസൈക്കിള്‍ കേരള

റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവജന പ്രസ്ഥാനം ഡിവൈഎഫ്‌ഐ നല്‍കിയത് 10,95,86,537 രൂപ. സംസ്ഥാനമൊട്ടുക്ക് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ആക്രിപെറുക്കിയും കൂലിപ്പണി ചെയ്തും വിവിധ ഉല്‍പന്നങ്ങളും വിഭവങ്ങളും വില്‍പന നടത്തിയാണ് നാടിന് വേണ്ടി യുവജനത പണം സമാഹരിച്ചത്. റീസൈക്കിള്‍ കേരള ക്യാമ്പയിനില്‍ പങ്കാളികളായവര്‍ക്കും നേതൃത്വം നല്‍കിയ യുവജന സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍.

റിസൈക്കിൾ കേരള സംഭാവന | Duration: 0:5:12

ഡി.വൈ.എഫ്.ഐ. “റീ സൈക്കിൾ കേരള”യിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. ആക്രി പെറുക്കി സമാഹരിച്ചത് 10,95,86,537 രൂപയാണ്. ക്യാമ്പയിനെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എ എ റഹിം സംസാരിക്കുന്നു.. Duration: 0:5:12