🌹 കാണൂ ഇതാ CPI(M) നേതാക്കളുടെയും ഭാര്യമാരുടെയും യോഗ്യതകൾ..

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഖജനാവ് കൊള്ളയടിച്ചതിന് കൽത്തുറുങ്കിൽ അടക്കപ്പെട്ട ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പിൽ കോടികൾ വിഴുങ്ങിയ കമറുദ്ദീനുമെല്ലാം നേതൃത്വം നൽകുന്ന UDF നോടാണ്. നിങ്ങളെപ്പോലെ സർക്കാർ ഖജനാവിലെ കാശ് കണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയവരല്ല CPI(M) ന്റെ ഒരു നേതാവും അവരുടെ ഭാര്യമാരും. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമെല്ലാം നേടി അന്തസ്സായിത്തന്നെയാണ് അവർ മാന്യതയോടെ ജീവിക്കുന്നത്.

മാധ്യമങ്ങൾ താറടിച്ച് കാണിക്കാൻ ശ്രമിക്കുന്ന ആ നേതാക്കളുടെയും അവരുടെ ഭാര്യമാരുടെയും വിദ്യാഭ്യാസ യോഗ്യതകൾ ഇതാ താഴെ. നിങ്ങളെ പോലെ നേതാക്കളുടെ ഖദർ കഴുകിക്കൊടുത്തും പെട്ടി പിടിച്ചുമല്ല, ഈ യോഗ്യതകൾ നേടിയതെന്ന് വായിക്കുമ്പോൾ മനസിലാകും.

=====================================
🌹 പി.കെ ബിജു – വിജി വിജയൻ
—————————————————

⭕ ഡോ. പി.കെ. ബിജു

പത്ത് വർഷം മികച്ച പ്രവർത്തനം നടത്തിയ ലോക്സഭാ എം.പി ആയിരുന്നു.

സയൻസിൽ ഡോക്ടറേറ്റ് നേടിയ എത്ര രാഷ്ട്രീയ പ്രവർത്തകരെ നമുക്ക് കാണാനാകും ❓

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് പി.കെ ബിജു. അതേ സ്ഥാപനത്തിൽ നിന്നും പോളിമർ രസതന്ത്രത്തിൽ ഗവേഷണവും പൂർത്തിയാക്കി. സ്വാഭാവിക റബ്ബറിന്റെയും പോളിവിനൈൽ ക്ലോറൈഡിന്റെയും സം‌യുക്തങ്ങൾ രൂപീകൃതമാകുന്നത് സംബന്ധിച്ച് ഗവേഷണം നടത്തിയാണ് ബിജു ഡോക്ടറേറ്റ് നേടിയത്. ഇതേ വിഷയത്തിൽ നിരവധി അന്താരാഷ്ട്ര പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

⭕ ഡോ. വിജി വിജയൻ

കേരള യൂണിവേഴ്സിറ്റി യുടെ കാര്യവട്ടം ക്യാമ്പസ്സിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി. JRF ഉം
UGC – NET ഉം post doctoral fellowship ഉം നേടിയ വ്യക്തിയാണ്.

Anti-Inflammatory compunds and Inflammatory disorders എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ആൾ കൂടിയാണ് വിജി.
കേരള യൂണിവേഴ്സിറ്റി യുടെ ബയോ കെമിസ്ട്രി ഡിപ്പാർട്മെന്റിൽ താത്കാലിക അദ്ധ്യാപക ആയി പ്രവർത്തിച്ചിരുന്നു. അതിനു ശേഷം national Institute of immunology യിൽ ശാസ്ത്രജ്ഞയായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ഇപ്പോൾ.
=====================================
🌹 എം.ബി രാജേഷ് – നിനിത കണിച്ചേരി
————————————————————-

⭕ എം.ബി രാജേഷ്

പത്ത് വർഷം മികച്ച പ്രവർത്തനം നടത്തിയ ലോക്സഭാ എംപി ആയിരുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ലോ അക്കാദമി യിൽ നിന്ന് നിയമ ബിരുദവും നേടി.

⭕ ഡോ. നിനിത കണിച്ചേരി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
SET , UGC – NET യോഗ്യതകൾ നേടി.
കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് ഡോക്ടറേറ്റ് നേടി. “മലയാള സാഹിത്യ വിമർശനത്തിലെ പ്രത്യയശാസ്ത്ര സമീപനങ്ങൾ – കെപി അപ്പനെ മുൻനിർത്തിയുള്ള പഠനം ” എന്ന വിഷയത്തിൽ ആണ് ഡോക്ടറേറ്റ്. പതിനൊന്നു വർഷത്തോളമായി അദ്ധ്യാപികയാണ്.

PSC പരീക്ഷ എഴുതി അദ്ധ്യാപക ജോലി നേടി. വർഷങ്ങളോളം പാലക്കാട് പിഎംജി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപിക ആയിരുന്നു. തുടർന്നാണ്
കാലടി സംസ്കൃത സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയത്.
=====================================
🌹 കെ.കെ രാഗേഷ് – പ്രിയ വർഗീസ്
———————————————————

⭕ കെ.കെ. രാഗേഷ്

രാജ്യസഭാ എം.പി ആണ്. കർഷക സമരത്തിന്റെ മുന്നണി പോരാളിയായി ഡൽഹിയിലെ സമര പോരാട്ടത്തിന് നേതൃത്വം നൽകുന്നു.

ഇംഗ്ലീഷിൽ സാഹിത്യത്തിൽ ബിരുദവും ലോ അക്കാദമി യിൽ നിന്ന് നിയമ ബിരുദവും നേടി.

⭕ ഡോ. പ്രിയ വർഗീസ്

കേരള യൂണിവേഴ്സിറ്റി യിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
ബി.എഡ് ബിരുദധാരിയാണ്, മൈസൂർ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് എം.എഡ് നേടി. UGC – NET നേടിയിട്ടുണ്ട്.
മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. പ്രിയ വർഗീസ് കേരള വർമ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ്.
ഡെപ്യുട്ടേഷനിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഡീൻ ആയി ജോലി ചെയ്യുന്നു. ഡെപ്യുട്ടേഷൻ കാലാവധി രണ്ട് വർഷം ആണ്. അത് കഴിഞ്ഞാൽ തിരിച്ച് കേരള വർമ്മ കോളേജിൽ തന്നെ ജോലിയിൽ പ്രവേശിക്കണം.
=====================================
🌹 പി. രാജീവ് – വാണി കേസരി
————————————————

⭕ പി. രാജീവ്

എക്കാലത്തെയും മികച്ച രാജ്യസഭാ എംപി മാരിൽ ഒരാൾ.

എം.ജി യൂണിവേഴ്സിറ്റി യിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഗവണ്മെന്റ് പോളി ടെക്‌നിക്കിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും നേടി.
എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.

⭕ ഡോ. വാണി കേസരി

തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. കേരള യൂണിവേഴ്സിറ്റി യിൽ നിന്ന് സെക്കന്റ് റാങ്കോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് .
=====================================
🌹 എ.എൻ ഷംസീർ – സഹല
———————————————

⭕ എ. എൻ ഷംസീർ

കേരളത്തിലെ മികച്ച നിയമസഭാ സാമാജികരിൽ ഒരാൾ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന്
ഫിലോസഫിയിൽ ബിരുദം നേടി. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ്സിൽ നിന്ന് ആന്ത്രോപോളജി യിൽ ബിരുദാനന്തര ബിരുദം നേടി. കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

⭕ ഡോ. സഹല പി.എം

തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന്
ബോട്ടണിയിൽ മാസ്റ്റർ ബിരുദം നേടി.
അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന്
എം.എഡ് കരസ്ഥമാക്കി. UGC NET-JRF യോഗ്യത നേടി എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി

‘Factors Leading to the
Educational Backwardness of Muslim Women in North Malabar എന്ന വിഷയത്തിലെ ഗവേഷണത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
നാഷണൽ സെമിനാറിൽ 15 ഓളം പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സെമിനാറുകളിലും പേപ്പർ അവതരിപ്പിച്ചിട്ടുണ്ട്.
=====================================
🌹 എ.എ റഹിം – അമൃത
————————————–

⭕ എ.എ റഹിം

DYFI യുടെ ഊർജ്വസ്വലനായ നേതാവ്

കേരള യൂണിവേഴ്സിറ്റി യിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടി.
തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. ജേർണലിസത്തിൽ ഡിപ്ലോമയും റഹിം കരസ്ഥമാക്കിയിട്ടുണ്ട്.

⭕ അമൃത

തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് ഡിപ്ലോമയും അമൃത നേടിയിട്ടുണ്ട്.

തിരുവനന്തപുരം മാർ ഗ്രീഗോറിയോസ് കോളേജ് ഓഫ് ലോ യിൽ നിയമ അദ്ധ്യാപികയാണ്.
തീരദേശ പരിപാലന അതോറിറ്റിയിൽ അംഗമാണ്. നിയമ വിദഗ്‌ധ എന്ന നിലയിലാണ് അമൃത തീരദേശ പരിപാലന അതോറിറ്റിയിൽ അംഗമായത്. ശമ്പളം പറ്റുന്ന ജോലി അല്ല
ഇത് എന്ന് അമൃത തന്നെ വ്യക്തമാക്കിയതാണ്.
=====================================

ഉന്നത വിദ്യാഭ്യാസവും മികച്ച അക്കാദമിക് യോഗ്യതയും ഉള്ളവർ ജോലി നേടും. അതിലുള്ള അസഹിഷ്ണുത നാലായി മടക്കി നിങ്ങളുടെ പോക്കറ്റിൽ തന്നെ വച്ചാൽ മതി. പ്രബുദ്ധ കേരളത്തിലെ ജനതക്ക് ഇതൊക്കെ തിരിച്ചറിയാൻ കഴിയും.

~ കടപ്പാട്: ഷാജി ചെമ്പിലോട്


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *