പ്രിയ്യപ്പെട്ടവരെ….
LDF സർക്കാർ ഈ കൊറോണക്കാലത്ത് നൽകുന്ന ഓണക്കിറ്റിനെക്കുറിച്ച് കോൺഗ്രസ്സ് ബിജെപി സംഘം ഇല്ലാക്കഥകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണല്ലോ. ഇതിൻ്റെ യഥാർത്ഥ്യങ്ങൾ എല്ലാവരും മനസ്സിലാക്കൂ
ഓണകിറ്റിലെ സാധനവില
പേര് Qty മാർക്കറ്റ് മാവേലി
വില വില
1)വെളിച്ചെണ്ണ 500gm 104 96
2)മുളക് പൊടി 1പേക്ക് 26 24
3)സാമ്പാർപൊടി 1പേക്ക് 32 30
4)മഞ്ഞൾ പൊടി 1പേക്ക് 24 22
5)വെല്ലം 1kg 90 85
6)മല്ലിപ്പൊടി 1പേക്ക് 22 20
7)പഞ്ചസാര 1kg 40 38
8)പപ്പടം 1പേക്ക് 25 20
9)ഗോതമ്പ് റവ 1 kg 52 48
10)ചെറുപയർ 500gm 55 45
11)സേമിയ 1 പേക്ക് 28 24
12) തുണി സഞ്ചി – 20 രൂപ
13) റേഷൻ കടയ്ക്കാരന് കിറ്റ് ഒന്നിന് നൽകുന്നത് – 7 രൂപ
14) ട്രാൻസ്പോർട്ട് & കയറ്റിറക്ക് ചിലവ് കിറ്റ് ഒന്നിന് – 9 രൂപ
15) ആകെ പായ്ക്കിംഗ് ചാർജ്ജ് കിറ്റ് ഒന്നിന് – 6 രൂപ
എല്ലാം ചേർത്ത് കിറ്റ് ഒന്നിന് മാർക്കറ്റ് വില 540 രൂപ, സപ്ലൈക്കോ വില 494 രൂപ. ഇതിനെയാണ് കോലീബീ പ്രതിപക്ഷ സഖ്യം പരിഹസിച്ച് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. LDF സർക്കാർ ഈ കൊറോണക്കാലത്ത് ആദ്യം എല്ലാവർക്കും 1000 രൂപ വിലവരുന്ന സൗജന്യ കിറ്റ് നൽകി. പിന്നീട് മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും സൗജന്യ കിറ്റ് നൽകി. മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ കിറ്റ്, ഇപ്പോഴിതാ എല്ലാവർക്കും സൗജന്യ ഓണക്കിറ്റ്. കൂടാതെ റേഷൻ കടകളിലൂടെ എല്ലാവർക്കും ആവശ്യത്തിൽ കൂടുതൽ സൗജന്യമായും അല്ലാതെയും ധാന്യവിതരണം. കൊറോണക്കാലത്തും ഈ നാലു വർഷവും സപ്ലൈക്കോവും, മാവേലിയുടെയും കൃത്യമായ ഇടപെടലിലൂടെ കേരളത്തിൽ വിലക്കയറ്റം നിയന്ത്രിച്ചു. പതിനാല് ഇനം സാധനങ്ങൾ ഈ നാല് വർഷക്കാലം വിലവർദ്ധനവില്ലാതെ മാവേലിയിലൂടെ നൽകി. ഇങ്ങനെയൊരു സർക്കാരിനെതിരെയാണ് ഇല്ലാക്കഥകളുമായി പ്രതിപക്ഷം വരുന്നത്. സത്യാവസ്ഥ കേരളത്തിലെ നല്ലവരായ ജനം മനസ്സിലാക്കും.
0 Comments