Source: Pinko Human -Left Circle -> Databank
കേരള സർക്കാർ നൽകുന്ന സൗജന്യ റേഷൻ 1കേന്ദ്രവിഹിതം ഉപയോഗിച്ചാണ് എന്ന നിലയിലാണ് പ്രചരണം.! ഒരു കിലോ അരിക്ക് 34 രൂപയാണെന്നും ,അതിൽ സംസ്ഥാന വിഹിതം വെറും 3 രൂപ മാത്രമാണെന്നുമാണ് സംഘപരിവാർ പ്രചരണം.
പച്ചക്കള്ളമാണ് സംഘികളുടെ ഈ പ്രചരണം.യഥാർത്ഥ്യം എന്നത് കേരളത്തിൽ നിലവിൽ സംസ്ഥാന സർക്കാർ റേഷൻ കടയിൽ വിതരണം ചെയ്യുന്ന അരി ഒരു കിലോയ്ക്ക് ‘ 22.50 രൂപ നിരക്കിൽ 130 കോടി രൂപ FCI ക്ക് നൽകി കേരള സർക്കാർ വാങ്ങിയതാണ്.50,000 മെട്രിക് ടൺ ഭക്ഷ്യധാന്യം ആണ് ശേഖരിച്ചത്.https://www.prd.kerala.gov.in/ml/node/76329
നിലവിൽ AAY കാർഡ് ഒന്നിന് 30 കിലോ അരിയും, 5 കിലോ ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യണത്.
മുൻഗണനേതര വിഭാഗത്തിൽ പെട്ട കുടുംബത്തിന് 15 കിലോ ധാന്യമാണ് സർക്കാർ സൗജന്യമായി നൽകുന്നത്.
മുൻപ് ഈ വിഭാഗത്തിൽ പെട്ടവർക്ക് സബ്സിഡി വിഭാഗത്തിൽ കാർഡിൽ പേരുള്ള ഓരോ അംഗത്തിനും 2 കിലോ അരിയാണ് വിതരണം ചെയ്തിരുന്നത്.
മുൻഗണന വിഭാഗത്തിൽ ഒരു അംഗത്തിന് നാല് കിലോ അരിയും ,ഒരു കിലോ ഗോതമ്പും ലഭിക്കും.
ഇവയ്ക്ക് എല്ലാം പുറമേ 756 കോടി രൂപ ചിലവിട്ട് 87 ലക്ഷം കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകന്നുണ്ട് .
ഇനി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധാന്യത്തിൻ്റെ വിതരണം 20 തിയതി മുതലാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രി .പി തിലോത്തമൻ എപ്രിൽ 1ന് അറിയിച്ചതാണ്.https://www.manoramaonline.com/news/kerala/2020/03/31/free-ration-distribution-starts-in-kerala.html
കേന്ദ്ര സർക്കാരിൽനിന്നുള്ള സൗജന്യ റേഷൻ മുൻഗണനാ വിഭാഗങ്ങൾക്കു മാത്രമാണു ലഭിക്കുന്നത് എന്ന് മിത്രങ്ങൾക്ക് അറിയുമോ ആവോ ??? അത് 5 കിലോ അരിയാണെന്നും അറിയുമോ ?
കേരള സർക്കാർ മുൻഗണന / മുൻഗണനേതര വ്യത്യാസം ഒന്നും ഇല്ലാതെ എല്ലാ കാർഡുടമകൾക്കും സൗജന്യ അരി നൽകുന്നുണ്ട്.
പ്രളയകാലത്ത് 2018 ൽ കേന്ദ്ര സർക്കാർ അനുവദിച്ച 89,540 ടൺ ധാന്യത്തിന് 205.81 കോടി രൂപ ഉടൻ നൽകാനാവശ്യപ്പെട്ട് സംസ്ഥാനത്തിന് മൂന്ന് കത്തുകളയച്ചു കേന്ദ്രം. കേരളം ഇതോന്നും മറന്നിട്ടില്ലാ..!!മൊത്തം കാർഡുടമകളുടെ 49. 32 % പേർ മൂന്ന് ദിവസം കൊണ്ട് ഭക്ഷ്യധാന്യം വാങ്ങി കഴിഞ്ഞു
.
0 Comments