https://m.facebook.com/story.php?story_fbid=10156504310432127&id=622302126
“രാജീവ് പൂട്ട് തുറന്നു, കാവിയുടെ കയ്യിൽ ചാവി..”
ഇന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഓണലൈൻ പത്രത്തിൽ വന്ന ലേഖനം ആയിരുന്നു.. രണ്ട് മണിക്കൂറിൽ കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നില്ല ആ ലേഖനത്തിന്.. അത് അവരുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു.. (സ്‌ക്രീൻഷോട്ട് കമന്റിൽ ഉണ്ട്..)
ഇനി ശ്രദ്ധയോടെ കേൾക്കണം..
സംഘിനെ എതിര്‍ക്കുന്ന അതേ അളവില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കേണ്ടതുണ്ടോ എന്ന സംശയമുളളവരാണ് പലരും.
1983 : ആസാമിലെ നെല്ലി കൂട്ടക്കൊല
1984 : സിഖ് കൂട്ടക്കൊല
1986 : ഷാ ബനോ കേസ്
1986 : ബാബറിമസ്ജിദ് തുറന്നു കൊടുത്തത്
1987-88 : ദൂരദർശനിൽ രാമായണം
ഇന്ന് ഇന്ത്യ നേരിടുന്ന ഒട്ടുമിക്ക രാഷ്ട്രീയ പ്രശനങ്ങളും അതാത് കാലങ്ങളില്‍ രാഷ്ട്രീയ നേട്ടത്തിനായ് കോണ്‍ഗ്രസും അതിന്റെ നേതാക്കളും സൃഷ്ടിച്ചതല്ലെ..?
⭕ 1983 ൽ വെറും ആറു മണിക്കൂറിൽ മുസ്ലിം സ്ത്രീകളെയും കുട്ടികളെയും അടക്കം 3,000 ൽ അധികം പേരെ ആസാമിലെ നെല്ലിയിൽ വച്ചു കൂട്ടക്കൊല ചെയ്യുമ്പോൾ കേന്ദ്രം ഭരിച്ചിരുന്നത് കോണ്ഗ്രസ്സ് ആയിരുന്നു.. ഈ കൂട്ടക്കൊല നടക്കുന്നതിനു മുന്നും പിന്നും ആസാം ഭരിച്ചിരുന്നത് കോണ്ഗ്രസ്സ് ആണ്.. 2,191 പേരാണ് മരിച്ചത് എന്നാണ് ഔദ്യോതിക കണക്ക് എങ്കിലും 9,000 പേരെങ്കിലും മരിച്ചു എന്നാണ് കണക്ക് കൂട്ടൽ.. നാളിതുവരെ ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് അറിവ്.. റിപ്പോർട്ട് പോലും രഹസ്യമാണ്..
⭕ 1984 ൽ പഞ്ചാബിൽ കേന്ദ്ര കോണ്ഗ്രസ്സ് ഭരണകൂടത്തിന്റെ എല്ലാ സപ്പോര്‍ട്ടോട് കൂടെയും നടപ്പിലാക്കിയ സിഖ് വംശഹത്യ ഗുജറാത്തില്‍ മുസ്ലീങ്ങളെ വംശഹത്യക്ക് ഇരയാക്കിയതിന് സമമായ് കാണേണ്ടതാണ്.. അന്നും ഭരിച്ചത് ആരാണെന്നു പ്രത്യേകം പറയണ്ടല്ലോ?
⭕ 1986 ൽ സൈറ ബാനു എന്ന മുസ്ലിം സ്ത്രീയുടെ കേസില്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ലോക്സഭയില്‍ പ്രത്യേക നിയമം കൊണ്ട് വന്ന് അത് പാസ്സാക്കി ന്യൂനപക്ഷ വോട്ട് ബാങ്കിനെ കൂടെ നിര്‍ത്താന്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ വെല്ലുവിളിച്ചവരാണ് കോണ്‍ഗ്രസ്.. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി..
⭕ 1986 ൽ രാജീവ് ഗാന്ധിയെന്ന കഴിവ് കെട്ട യുവാവിന്റെ മറ്റൊരു എടുത്ത് ചാട്ടവും പിന്നീട് വന്ന നരസിംഹറാവു എന്ന ഉറക്കം തൂങ്ങി പ്രധാനമന്ത്രിയുടെ മൗനാനുവാദവും ആണ് ബാബ്റിയുടെ തകര്‍ച്ചയിലേക്കും തുടര്‍ന്ന് മുംബൈ പോലുളള കലാപങ്ങള്‍ ഉണ്ടാകാനും കാരണം.. ബാബറി മസ്ജിദ് അന്ന് രാജീവ് ഗാന്ധി തുറന്നു കൊടുത്തിരുന്നില്ലെങ്കിൽ 1992 ൽ അത് പൊളിക്കപ്പെടില്ലാർന്നു..
⭕ 1987 ജനുവരിയിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, സർക്കാരിന്റെ ചാനൽ ആയ ദൂരദർശന് സംപ്രേഷണം ചെയ്യാൻ രാമായണ സാഗറുമായുള്ള കരാർ പ്രകാരം രാമായണം ടിവി സീരിയൽ നൽകി. രാമായണത്തിന്റെ അസാധാരണമായ വശ്യത RSS നെ, ഹിന്ദുത്വത്തെ, RSS ശാഖകളിൽ നിന്നും സാധാരണ ഇന്ത്യക്കാരുടെ മനസ്സിലേക്ക് കയറി കൂടാൻ സഹായിച്ചു.
ഇന്ത്യയിലുടനീളം ഒരു ഹിന്ദു ഉണർവ്വുണ്ടാക്കുന്നതിനും പൊതു-രാഷ്ട്രീയ മേഖലകളിൽ ഹിന്ദുത്വ ദേശീയതയെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും ഉത്തേജകമായി ഈ ടിവി ഷോ.. രാമായണം പ്രക്ഷേപണം ചെയ്യുന്നതുവരെ മതത്തെ സംബന്ധിച്ച ടിവി പ്രോഗ്രാമുകൾ ദൂരദർശനിൽ പരിമിതമായിരുന്നു.
ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയിലേക്ക് എത്തിക്കാൻ CongRSS എന്ന പാർട്ടി ഇന്ത്യ ഭരിച്ചപ്പോൾ ചെയ്ത പ്രവർത്തികൾ ആണ് മുകളിൽ. ഈ 5 വർഷമാണ് ഇന്ത്യയുടെ മൊത്തം സാമൂഹിക ഘടന തന്നെ മാറ്റി മറിച്ചത്. വർഗീയ വിഷത്തിന്റെ വിത്തുകൾ ജനങ്ങളുടെ മനസ്സിൽ പാകുകയായിരുന്നു കോണ്ഗ്രസ്സ് ചെയ്തത്..
മൃദുഹിന്ദുത്വം RSS നെ ശക്തിപ്പെടുത്തും എന്നത് നാമെല്ലാവരും അംഗീകരിക്കേണ്ട ഒരു വസ്തുത ആണ്.. രാജീവ് ഗാന്ധിയുടെയോ, മകൻ രാഹുൽ ഗാന്ധി ഇപ്പോൾ തുടരുന്നതുമായ ഈ മൃദുഹിന്ദുത്വ രാഷ്ട്രീയവുമായി നിങ്ങൾക്ക് ഇന്ത്യയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ച സംഘപരിവാറിനോട് ഒരിക്കലും പോരാടാനാവില്ല..
ചരിത്രത്തിലൂടെ CongRSS വിഷവിത്തുകൾ പാകിയ ഈ 5 വർഷങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ ആധുനിക ഇന്ത്യയുടെ “കറുത്ത കാലഘട്ടം” എന്നു തന്നെ നിരീക്ഷിക്കപെടും..
⛔ ആട്ടിൻ തൊലിട്ട ചെന്നായ ആണ് CongRSS..
⛔ ഇന്നലെ ഉണ്ടായ ഈ വിധിയിലേക്ക് നയിച്ചു, BJP ക്ക് സുവർന്നാവസരത്തിനു കളമൊരുക്കിയതും CongRSS ആണ്
അതേ ഈ വിധി ഒരു തുടക്കം മാത്രമാണ്.. ഇനി വരാനിരിക്കുന്ന വിധികൾ ഇതിന്റെ സഹോദരി സഹോദരന്മാർ ആണ്..
0 Comments