അർദ്ധ സത്യങ്ങളും വ്യാജ വാർത്തകളും കൊണ്ട് അരങ്ങു തിമിർക്കുകയാണ് ഒരു വിഭാഗം കൊങ്ങികളും സംഘികളും.അതിലെ ഇപ്പോഴത്തെ ഒരു വ്യാജ വാർത്തയാണ് “പട്ടിക വിഭാഗങ്ങൾക്ക് വകയിരുത്തിയത് 502 കോടി :ഒന്നും ചിലവഴിച്ചില്ല ” എന്ന തലക്കെട്ട് ലൈഫ് മിഷനിൽ 2019-20 സാമ്പത്തിക വർഷം വകയിരുത്തിയത് 502 കോടി.ഇതിൽ പട്ടികജാതിക്കായി ലൈഫ് മിഷനിൽ വകയിരുത്തിയ തുകയിൽ നൂറ് കോടി രൂപയ്ക്കു ആ വർഷം തന്നെ ഭരണാനുമതി ലഭിച്ചു.പട്ടിക വർഗ്ഗത്തിൽ 64.6 കോടി രൂപ ആ വർഷം തന്നെ ചിലവഴിച്ചു കഴിഞ്ഞു.ഇതിനു പുറമെ പട്ടികജാതി വിഭാഗങ്ങളുടെ വീട് പുനരുദ്ധാരണത്തിനായി വകയിരുത്തിയ 200 കോടിയിൽ 135 കോടി രൂപ ആ വർഷം തന്നെ ചിലവഴിച്ചു.പട്ടിക വർഗ വിഭാഗത്തിന്റെ വീട് പുനരുദ്ധാരണത്തിനായി മാറ്റിവെച്ചത് 57.2 കോടി രൂപ .പക്ഷെ ചിലവഴിച്ചത് 76.4 കോടി രൂപ.നൂറു ശതമാനത്തിലേറെ ചിലവാക്കി.ഈ വർഷം പട്ടികജാതി/പട്ടിക വർഗക്കാർക്കായി ലൈഫ് മിഷനിൽ വകയിരുത്തിയത് 440 കോടി രൂപ .ഇന്ന് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അതിൽ 100 കോടി ചിലവഴിച്ചു കഴിഞ്ഞു.ഭരണാനുമതികളും ചിലവഴിക്കലും ഇപ്പോഴുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ അൽപ്പം മന്ദീഭവിച്ചതാണ് .ഇപ്പോൾ പ്രവർത്തനങ്ങൾ പൂർവാധികം ഭംഗിയായി നടക്കുന്നുമുണ്ട്.ഇതിനു പുറമെ പട്ടികജാതി വിഭാഗങ്ങളുടെ വീട് പുനരുദ്ധാരണത്തിനായി വകയിരുത്തിയ 200 കോടിയിൽ 112 കോടി രൂപ ഇതിനകം തന്നെ ചിലവഴിച്ചു കഴിഞ്ഞു .പട്ടിക വർഗ വിഭാഗത്തിന്റെ വീട് പുനരുദ്ധാരണത്തിനായി മാറ്റിവെച്ചത് 57.2 കോടി രൂപ .പക്ഷെ ചിലവഴിച്ചത് 40.8 കോടി രൂപ ഇതിനകം തന്നെ ചിലവാക്കി കഴിഞ്ഞു.പാവങ്ങൾക്ക് വീട് വെച്ച് നൽകുന്ന ലൈഫ് പദ്ധതിയെ തകർക്കാൻ നടക്കുന്നവർ തന്നെയാണ് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്@Abhilash(https://m.facebook.com/story.php?story_fbid=10220143717326807&id=1342111746)


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *