പെട്രോൾ ഡീസൽ വിലവർദ്ധനയുമായി ബന്ധപ്പെട്ട് CongRSS അനുഭാവികൾ ഉന്നയിക്കുന്ന പ്രധാന വാദം സംസ്ഥാന സർക്കാരിന് നികുതി കുറച്ചുകൂടെ എന്നതാണ് .
ഈ വാദമുന്നയിച്ച് സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ പത്രകുറിപ്പിറക്കിയിരുന്നു .”കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. അസം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതിയിളവ് നല്കിയിട്ടുണ്ട്. ഇതു മാതൃകയാക്കാന്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും മടിക്കുന്നു”
കഴിഞ്ഞ യു ഡി എഫ് സർക്കാർ ഇന്ധന നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നല്കിയെന്നതാണല്ലോ ചാണ്ടി സാറിന്റെ പ്രധാന അവകാശ വാദം .ഓരോന്നായി നോക്കാം
- 2006 മെയിൽ വി എസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന്റെ നികുതി 29.01 ശതമാനവും ഡീസലിന്റെ നികുതി 24.69 ശതമാനവുമായിരുന്നു.അധികാരത്തിൽ നിന്നറിങ്ങുമ്പോൾ ഇവ യഥാക്രമം 26.64 ശതമാനവും 24.69 ശതമാനവുമായി കുറച്ചിരുന്നു.
2.കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ പെട്രോളിന് മൂന്നു തവണയും ഡീസലിന് ഒരു തവണയും നികുതി കുറച്ചുവെന്നത് ശരിയാണ് .എന്നാൽ പെട്രോളിന്റെ നികുതി പതിമൂന്നു തവണയും ഡീസലിന്റെ നികുതി അഞ്ചു തവണയും കൂട്ടിയിരുന്നു .അതായത് അധികാരത്തിൽ നിന്ന് യു ഡി എഫ് ഇറങ്ങുമ്പോൾ പെട്രോളിന്റെ നികുതി 31.8 ശതമാനവും ഡീസലിന്റേത് 24.52 ശതമാനവും ആയിരുന്നു.നാലു തവണ നികുതി കുറച്ചതുകൊണ്ട് ആ കാലത്ത് 620 കോടി രൂപയുടെ നികുതി യിളവ് നൽകിയ യു ഡി എഫ് സർക്കാർ ആ കാലയളവിൽ ആകെ 18 തവണ നികുതി വർധിപ്പിച്ചതിലൂടെ ഏകദേശം അതിന്റെ നാലിരട്ടി തുക അധിക നികുതിയായി പിരിച്ചെടുത്തു .ഇതാണ് ചാണ്ടി സാറിന്റെ ടെക്നിക് .കുറച്ച കാര്യം പറയും കൂട്ടിയത് മിണ്ടുകയില്ല
3.ഈ സർക്കാറിന്റെ കാലയളവിൽ 2018 ലാണ് പെട്രോളിന്റെ നികുതി 30.08 ശതമാനമായും ഡീസലിന്റെ നികുതി 22.76 ശതമാനമായും കുറച്ചത് .ഇങ്ങനെ നികുതി കുറച്ചതു കാരണം അന്നത്തെ നിരക്കനുസരിച് 509 കോടി രൂപയാണ് നികുതിയിളവായി ജനങ്ങൾക്ക് ലഭിച്ചത്.പെട്രോളിയം വിലക്കയറ്റം കൂടെ കണക്കാക്കിയാൽ ഇതുവരെ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും ജനങ്ങൾക്ക് നികുതിയിളവായി നൽകി കഴിഞ്ഞു.
കോവിഡ് കാരണം സംസ്ഥാന നികുതി നികുതിയേതര വരുമാനത്തിൽ 27600 കോടി രൂപയുടെ കുറവാണ് സംസ്ഥാനം അനുഭവിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കടമെടുക്കലിൽ 60,000 കോടി രൂപ ബി ജെ പി സർക്കാർ കഴിഞ്ഞ മൂന്നു വര്ഷം കൊണ്ട് വെട്ടിക്കുറച്ചു. നിലവിൽ ഫുഡ് കിറ്റിനായി സംസ്ഥാനം ചിലവാക്കുന്നത് 3600 കോടി രൂപ .കോവിഡ് നേരിടുന്നതിന് ഇതുവരെ 4485 കോടി രൂപ ചിലവായി. ഇൻകം സപ്പോർട് നല്കാൻ 1300 കോടി രൂപ ചിലവായി സാമൂഹ്യ പെൻഷൻ നല്കാൻ 2020 ഇൽ മാത്രം 9740 കോടി ചിലവായി .എല്ലാതരാം ജീവനക്കാരുടെയും ശമ്പള പെൻഷൻ പരിഷ്കരണത്തിലൂടെ അധികമായി വേണ്ടത് 14500 കോടി രൂപ.ഇതിനിടയിൽ എങ്ങനെയാണ്രാജസ്ഥാൻ ഡൽഹി മധ്യപ്രദേശ് മുതലായ സംസ്ഥാന ങ്ങളെക്കാൾ കുറഞ്ഞ നികുതി ഈടാക്കുന്ന കേരളത്തിന് കുറഞ്ഞ നികുതി ഇനിയും കുറയ്ക്കുക
0 Comments