FB Post By titto Antony
എന്തുകൊണ്ടായിരിക്കും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ സേഫ് കൊറിഡോർ റോഡിൻ്റെ വാർത്തയും ചിത്രങ്ങളും മുക്കിയത്..❓
⭕ റോഡ് കുഴികൾ ആയിട്ടുള്ളതോ, റോഡിലെ കുഴികളിൽ വാഴ നടുന്നതോ, റോഡിൽ വഞ്ചി ഇറക്കുന്നതോ ഒക്കെ വാർത്ത ആക്കാറുള്ള മാധ്യമങ്ങൾ അവ ഗവണമെന്റ് നന്നാക്കി കഴിയുമ്പോൾ വാർത്ത ആക്കേണ്ടതല്ലേ.. ❓
രണ്ട് പ്രളയങ്ങൾ പല തവണ നിർമിച്ച റോഡുകളും പാലങ്ങളും കേട് വരുത്തിയെങ്കിലും, സഖാവ് ജി.സുധാകരന്റെ നേതൃത്വത്തിൽ ഉള്ള PWD വകുപ്പ് വളരെ നന്നായി തന്നെ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ ഉള്ള റോഡുകളും പാലങ്ങളും പുതുതായി നിർമിച്ചിട്ടുണ്ട്.. ചില ഉദാഹരണങ്ങൾ താഴെ.
സേഫ് കൊറിഡോർ റോഡ് ചിത്രങ്ങൾ.. (ചിത്രം 1 – 4, വീഡിയോ 5)
തിരുവനന്തപുരം ചാക്ക ജംഗ്ഷൻ 2009 ലേയും, 2020 ൽ പണികഴിഞ്ഞപ്പോൾ ഉള്ള ചിത്രം (ചിത്രം 6)
കണ്ണൂർ, കാസർഗോട് ജില്ലകളെ ബന്ധിപ്പിച്ച് പയ്യന്നൂർ, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിലൂട കടന്നു പോകുന്ന കാങ്കോൽ – ചീമേനി റോഡ് മേലേന്ന് നോക്കിയാൽ ഇങ്ങനെ ഇരിക്കും.. (ചിത്രം 7 – 8)
LDF കാലത്തെ മൂന്ന് പാലങ്ങൾ (ചിത്രം 9)
⭕ പാലം -1 ആയംകടവ് പാലം (12.5 കോടി)
⭕ പാലം -2 ചിപ്പന്‍ചിറ പാലം (590 ലക്ഷം)
⭕ പാലം -3 വലിയഴീക്കല്‍ പാലം (136.39 കോടി)
സംസ്ഥാനത്ത് റോഡിവികസനത്തിന്റെ ഭാഗമായി ഗതാഗത കുരുക്ക് കുറയ്ക്കാനും കിഫ്ബിയിൽ നിന്ന് 222 കോടിയുടെ പത്ത് കൂറ്റൻ മേൽപാലങ്ങൾക്ക് ഭരണാനുമതി നൽകി.. താനൂർ, അകത്തെതറ, ചിറയിൻകീഴ്, മാളിയേക്കൽ, ഇരവിപുരം ഗുരുവായൂർ, ചിറങ്ങര, വാടാനാകുറുശ്ശി, ചേളാരി, കൊടുവള്ളി എന്നിവടങ്ങളിൽ ആണ് മേൽപ്പാലം നിർമിക്കുക.. (വീഡിയോ 10)
തരുവണ – നിരവിൽ പുഴ അന്തർജില്ലാ റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് 2017 ൽ ഒരു ദിനപത്രത്തിൽ വന്ന ഒരു ഫുൾപേജ് വാർത്തയും, ആ റോഡ് ഇന്ന് മാനന്തവാടി – നിരവിൽപ്പുഴ റോഡ് മണ്ഡലത്തിലെ തന്നെ ഉന്നത നിലവാരത്തിലുള്ള റോഡായി മാറിയതിന്റെ ചിത്രവും.. (ചിത്രം 11)
പൊതുമരാമത്ത് (പാർട്ട് 2)
പാർട്ട് 1 – https://bit.ly/2ZjMdJd
സംസ്ഥാനത്തെ 98.20% റോഡുകളും കഴിഞ്ഞ നാലു വർഷത്തിൽ അടിയന്തര പ്രാധാന്യം നൽകി ഗതാഗത യോഗ്യം ആക്കിയിട്ടുണ്ട്..
പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗത്തിന് കീഴിൽ ഉള്ള 9,530 കി.മി റോഡുകൾ പുനരുദ്ധരിച്ചിട്ടുണ്ട്..
ദീർഘകാലം ഈട് നിൽക്കുന്ന റോഡുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി BM & BC നിലവാരത്തിൽ 4,093 കി.മി റോഡുകൾ പൂർത്തിയാക്കിയിട്ടുണ്ട്..
⭕ 2016 – 17 വർഷത്തിൽ 951.3 കി.മീ
⭕ 2017 – 18 വർഷത്തിൽ 999.43 കി.മീ
⭕ 2018 – 19 വർഷത്തിൽ 669.99 കി.മീ
⭕ 2019 – 20 വർഷത്തിൽ 1472.28 കി.മീ
ഈ കാലഘട്ടത്തിൽ 240 പാലങ്ങൾക്ക് ആണ് വിവിധ ഘട്ടത്തിൽ ഭരണാനുമതി നൽകിയിരിക്കുന്നത്.. അതിൽ..
⭕ 68 പാലങ്ങൾ പൂർത്തീകരിച്ചു
(തിരുവനന്തപുരം – 11, കൊല്ലം – 1, പത്തനംതിട്ട – 5, ആലപ്പുഴ – 5, കോട്ടയം – 2, ഇടുക്കി – 1, എറണാകുളം – 4, തൃശൂർ – 2, പാലക്കാട് – 2, മലപ്പുറം – 8, കോഴിക്കോട് – 10, വയനാട് – 2, കണ്ണൂർ – 9, കാസർകോഡ് – 6)
⭕ 74 പാലങ്ങൾ നിർമാണം നടന്നു വരുന്നു
(തിരുവനന്തപുരം – 4, കൊല്ലം – 3, പത്തനംതിട്ട – 4, ആലപ്പുഴ – 15, കോട്ടയം – 2, ഇടുക്കി – 2, എറണാകുളം – 6, തൃശൂർ – 4, പാലക്കാട് – 2, മലപ്പുറം – 7, കോഴിക്കോട് – 6, വയനാട് – 3, കണ്ണൂർ – 9, കാസർകോഡ് – 7)
⭕ 98 പാലങ്ങൾ സ്ഥലമെടുപ്പ് പ്രവർത്തികൾ നടന്നു വരുന്നു
(തിരുവനന്തപുരം – 13, കൊല്ലം – 7, പത്തനംതിട്ട – 4, ആലപ്പുഴ – 25, കോട്ടയം – 4, എറണാകുളം – 7, തൃശൂർ – 9, പാലക്കാട് – 9, മലപ്പുറം – 5, കോഴിക്കോട് – 8, വയനാട് – 2, കണ്ണൂർ – 6)
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം താഴെ പറയുന്നവയാണ്..
NRMB ഉപയോഗിച്ചു നിർമ്മിച്ചത് – 2118 കി.മീ
⭕ 2016 – 17 വർഷത്തിൽ 546.697 കി.മീ
⭕ 2017 – 18 വർഷത്തിൽ 527.966 കി.മീ
⭕ 2018 – 19 വർഷത്തിൽ 404.74 കി.മീ
⭕ 2019 – 20 വർഷത്തിൽ 638.590 കി.മീ
പ്ലാസ്റ്റിക് ഉപയോഗിച്ചു നിർമ്മിച്ചത് – 336 കി.മീ
⭕ 2016 – 17 വർഷത്തിൽ 75.76 കി.മീ
⭕ 2017 – 18 വർഷത്തിൽ 51.44 കി.മീ
⭕ 2018 – 19 വർഷത്തിൽ 42.72 കി.മീ
⭕ 2019 – 20 വർഷത്തിൽ 166.08 കി.മീ
ജിയോ ടെക്സ്റ്റൈൽസ് നിർമിച്ചത് – 49 കി.മീ
⭕ അതായത് കയർ ഭൂവസ്ത്രം ഉപയോഗിച്ചു ബലപ്പെടുത്തിയ റോഡുകളെ ആണ് ജിയോ ടെക്‌സ്റ്റൈൽസ് എന്ന രീതി എന്നു പറയുന്നത്..
ആധുനിക ജർമൻ മില്ലിങ് യന്ത്രം ഉപയോഗിച്ചു നിലവിലെ റോഡ് പൊളിച്ചു അതേ സാധനങ്ങൾ Recycle ചെയ്തു പുനരുപയോഗിച്ചു റോഡ്പരിതലം പുതുക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ചത് – 44 കി.മീ
നിലവിലെ റോഡുകളിൽ ഉള്ള കുഴികൾ അടയ്ക്കുന്നതിന് KHRI നിർമ്മിക്കുന്ന കാന്താൾ മിക്സ് ഉപയോഗിച്ചു പരീക്ഷിച്ചു.. വിജയകരമായതിനെ തുടർന്ന് ഉപയോഗം വ്യാപകമാക്കാൻ തീരുമാനിച്ചു..
ചില ചിത്രങ്ങൾ താഴെ..
ചിത്രം 1 പാലക്കാട് – കോയമ്പത്തൂർ ഹൈവേ..
ചിത്രം 2 – 5 ബോഡിമെട്ട് – മൂന്നാർ ദേശീയപാത,
ചിത്രം 6 – 7 മുണ്ടക്കയം ബൈപ്പാസ്,
ചിത്രം 8 മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം – ടി.കെ.കോളനി റോഡ്
ചിത്രം 9 വാമനപുരം ചെല്ലഞ്ചി പാലവും ചെല്ലഞ്ചി – പാറപ്പില്‍ റോഡും
ചിത്രം 10 കാസർകോട് ആയംകടവ് പാലം
ചിത്രം 11 – 12 കോഴിക്കോട് രാമനാട്ടുകര മേല്‍പ്പാലം
ചിത്രം 13 നെയ്യാറിന് കുറുകെ ഉള്ള കള്ളിക്കാട് പാലം
ചിത്രം 14 കണ്ണൂർ നാണിച്ചേരികടവ് പാലവും റോഡും
ചിത്രം 15 – 20 പാലോട് – ബ്രൈമൂർ റോഡ്
പൊതുമരാമത്ത് (പാർട്ട് 3)
പാർട്ട് 1 https://bit.ly/2ZjMdJd
പാർട്ട് 2 https://bit.ly/2AvJgNw
2018 ലും 2019 ലും ഉണ്ടായ പ്രളയാനന്തരം തകർന്ന റോഡുകൾ ഗതാഗത യോഗ്യം ആക്കാൻ
⭕ നോൺ പ്ലാൻ ഫണ്ടിൽ നിന്നും 1619.50 കോടി രൂപയാണ് ഭരണാനുമതി നൽകിയത്..
⭕ പ്ലാൻ ഫണ്ടിൽ നിന്നും 1,783 കോടി രൂപയാണ് ഭരണാനുമതി നൽകിയത്..
⭕ വിവിധ റോഡുകളിൽ ആയി 2,395 സ്ഥലങ്ങളിലെ മണ്ണിടിച്ചിൽ നീക്കം ചെയ്തു ഗതാഗത യോഗ്യമാക്കി..
⭕ ഈ രണ്ടു വർഷങ്ങളിലും കൂടി 1861 കി.മി റോഡുകളുടെ ഉപരിതലം BM & BC നിലവാരത്തിൽ പുതുക്കി പണിതു..
കിഫ്ബി പദ്ധതികൾ
===================
14,500 കോടി രൂപക്കുള്ള 327 പൊതുമരാമത്ത് പദ്ധതികൾക്ക് കിഫ്ബിയുടെ സമ്പത്തികാധികാരം ലഭ്യമായിട്ടുണ്ട്.. അതിൽ
179 റോഡിന് 8,225.48 കോടി
9 ബൈപ്പാസിന് 824.86 കോടി
67 പാലങ്ങൾക്ക് 1701.91 കോടി
13 മേൽപാലങ്ങൾക്ക് 961.70 കോടി
37 ഓവർ ബ്രിഡ്ജ് 1208.772 കോടി
1 അടിപാതക്ക് 27.59 കോടി
19 മലയോര ഹൈവേക്ക് 1,669.12 കോടി
2 തീരദേശ ഹൈവേക്ക് 80.35 കോടി
മലയോര ഹൈവേ
=================
കാസർകോട് നന്ദരപടവ് മുതൽ തിരുവനന്തപുരം പാറശാല വരെ 13 ജില്ലകളിൽ കൂടി കടന്നു പോകുന്ന മലയോര ഹൈവേക്ക് 1,251.04 കി.മി ദൈർഘ്യമുണ്ട്. ഇതിന് 3,500 കോടി രൂപയുടെ തത്വത്തിൽ ഉള്ള ഭരണാനുമതി ഉണ്ട്. നിലവിൽ 513.60 കി.ഇ ദൈർഘ്യം വരുന്ന 19 പദ്ധതികൾക്ക് ആണ് കിഫ്ബിയുടെ സമ്പത്തികാംഗീകാരം ലഭിച്ചിട്ടുള്ളത്.. ഇചില കാസർകോഡ്, കൊല്ലം തിരുവനന്തപുരം മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ 690 കോടി രൂപയുടെ 200.55 കി.മി ദൈർഘ്യം വരുന്ന 9 പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.. (മലയോര ഹൈവേയുടെ മാപ്പ് പിക് 15 ൽ ഉണ്ട്)
തീരദേശ ഹൈവേ
=================
തീരദേശ ഹൈവേ പദ്ധതിയിൽ 80.35 കോടിയുടെ 2 പദ്ധതികൾക്ക് ആണ് സമ്പത്തികാംഗീകാരം ലഭിച്ചിട്ടുള്ളത്.. അതിൽ 52.78 കോടി രൂപക്കുള്ള 15 കി.മി റോഡിന്റെ പണി പുരോഗതിയിൽ ഉണ്ട്.. ഈ കൊല്ലം 250 കി.മി പൂർത്തിയാക്കും എന്നായിരുന്നു തീരുമാനം. മലപ്പുറം പടിഞ്ഞാറേക്കാര മുതൽ ഉണന്യാൽ വരെയുള്ള 15 കി.മി പണി ആരംഭിച്ചു
❤️ ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഒന്നാമതാകാൻ തീരദേശ ഹൈവേയുടെ ഭാഗമായി കേരളതീരത്ത് 655.5 കി.മി നീളത്തിൽ ഉള്ള സൈക്കിൾ ട്രാക്ക് ഒരുക്കും.. ഇത് ടൂറിസത്തിന് മുതൽക്കൂട്ടാവും..
ശബരിമല പ്രവർത്തികൾ
=======================
ശബരിമല ഉത്സവത്തെ വാഹനങ്ങളുടെ സുഗമമായ പ്രവാഹത്തിന് 654.24 കോടി രൂപയുടെ റോഡ് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ട് ഈ സർക്കാർ..
2016 – 17 വർഷത്തിൽ 89.44 കോടി
2017 – 18 വർഷത്തിൽ 141 കോടി
2018 – 19 വർഷത്തിൽ 200 കോടി
2019 – 20 വർഷത്തിൽ 224.24 കോടി
ചില ചിത്രങ്ങൾ താഴെ
❤️ പിക് 1 – കാസർക്കോട് കരിച്ചേരി ഹെയർപിൻ
❤️ പിക് 2 – നിലമ്പൂർ റോഡ് മലപ്പുറം
❤️ പിക് 3 – 4 വയനാട് മക്കിയാട് റോഡ്
❤️ പിക് 5 – വയനാട് റോഡ്
❤️ പിക് 6 – കാസർകോഡ് നന്ദരപടവ് റോഡ്
❤️ പിക് 7 – കോഴിക്കോട് നഗരത്തിലേക്കുള്ള റോഡ്
❤️ പിക് 8 – കൊല്ലം – പത്തനംതിട്ട ഏന്നത്ത് പാലം
❤️ പിക് 9 – ഉയരം കൂടി നിർമിച്ച കായംകടവ് പാലം
❤️ പിക് 10 – 13 – പൊന്നാനി – കൊച്ചി കനാലിന് കുറുകെ ഉള്ള പാലവും, റോഡും
❤️ പിക് 14 – മലയോര ഹൈവേ മാപ്പ്
❤️ പിക് 15 – കണ്ണൂർ മലയോര ഹൈവേ
❤️ പിക് 16 – നിർദിഷ്ട വൈപ്പിൻ തീരദേശ ഹൈവേ
❤️ പിക് 17 – 18 – തീരദേശ ഹൈവേ ഡീറ്റൈൽസ്
❤️ പിക് 19 – 22 – കണ്ണൂർ – കാസർകോഡ് മലയോര ഹൈവേ.
❤️ പിക് 23 – താമരശ്ശേരി ചുരം
മലയോര ഹൈവേയുടെ 6 റീച്ചും, തീരദേശ ഹൈവേയുടെ ഒരു റീച്ചും നിർമാണം ആരംഭിച്ചത് ഉൾപ്പടെ മന്ത്രി G Sudhakaran ന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പും, സഖാവ് പിണറായി വിജയൻ നയിക്കുന്ന ഈ ഇടതു സർക്കാരും വൻ നേട്ടങ്ങൾ ആണ് ഉണ്ടാക്കുന്നത്..
#LeftAlternative
#KeralaLeads
0 Comments