അടൂർ തെങ്ങമം പൂന്തോട്ടം പുത്തൻകാവിൽ ക്ഷേത്ര പരിസരത്തെ സംഘപരിവാർ ശിവമയം എന്നാണ് വിളിച്ചിരുന്നത്.

ആർ.എസ്സ്.എസ്സിൻ്റെ ശക്തി കേന്ദ്രമായ ശിവമയവും ഇന്ന് ചുവപ്പണിഞ്ഞിരിക്കുകയാണ്. ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും നേതൃത്വനിരയിൽ പ്രവർത്തിക്കുന്നവരടക്കം മുപ്പത്തിയൊന്ന് കുടുംബങ്ങൾ സംഘപരിവാർ-കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എം-ൽ ചേർന്നു.

പൂന്തോട്ടം ഭാഗത്ത് സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ സ്വീകരിച്ചു.
ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി ഹർഷകുമാർ, ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ. രാമചന്ദ്രൻ നായർ, ലോക്കൽ കമ്മറ്റി അംഗം വിനേഷ്, പാർടി ഏരിയ കമ്മറ്റി അംഗം ദിൻരാജ് തുടങ്ങിയവർ സന്നിഹിതരായി !


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *