MLA കെ.എം.ഷാജിയുടെ പത്രസമ്മേളനം കാണുകയായിരുന്നു.. അപ്പഴാണ് കെ.എം.ഷാജിയുടെ വലതുവശത്ത് ഇരിക്കുന്ന നമ്മുടെ പഴയ മുഖ്യന്ത്രി സി.എഛ്.മുഹമ്മദ് കോയയുടെ മകൻ ഡോ.മുനീർ സാഹിബിനെ കണ്ടപ്പോ ഒരു പഴയ ഒരു വാർത്ത ഓർമ്മ വന്നത്.. (ആദ്യ ചിത്രം)ഈ കൊടുത്തത് അന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബത്തിൽ നിന്നല്ല.. അതും പൊതുജനങ്ങളുടെ പണം തന്നെ ആയിരുന്നു.. മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തന്നെ.. സി.എച്ചിന്റെ മകൻ നേടിയ സൗജന്യ വിദ്യാഭ്യാസം പോലും പൊതുജനങ്ങൾ നൽകിയ നികുതി പണത്തിൽ നിന്ന് തന്നെ ആയിരുന്നു..അപ്പൊ കെ.എം.ഷാജി നൈസായി മുനീർ സാഹിബിനെ ഒന്ന് ട്രോളിയതാണ്.. ലുൾസ്.. =========================================
പിണറായിയെ തേക്കാൻ പത്രസമ്മേളനം വിളിച്ച അയോഗ്യ’ നായ’ MLA പണ്ട് സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ചുവെന്നു വരെ സമ്മതിച്ച് പത്രസമ്മേളനം അവസാനിപiച്ചുമാധ്യമപ്രവർത്തകൻ: “സുനാമി ഫണ്ട് വകമാറ്റി സുനാമി എത്താത്ത ഇടത്ത് പാലം പണിതല്ലോ.. അത് തെറ്റല്ലേ.. ഷാജി: അന്ന് അത് ചെയ്തു എന്നത് കൊണ്ട് ഇന്ന് അത് ഇല്ലാതാകുന്നില്ല, ഇപ്പോൾ അത് ചോദിച്ചത് കൊണ്ട് നാളെ മറ്റേത് പറയാതെ ഇരിക്കുകയും ഇല്ല.. ഇന്ന് ചോദിച്ചാൽ നാളെ അത് വീണ്ടും പറയും…UDF സർക്കാർ അധികാരത്തിലിരുന്ന സമയത്ത് സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ചു എന്ന കാര്യം തുറന്ന് സമ്മതിക്കാൻ ആണ് കെ.എം ഷാജി ഇന്ന് പത്രക്കാരെ കണ്ടത്.. വീണ്ടും ലുൾസ് =========================================
ഇനി സുനാമി വിഷയത്തിൽ അന്നത്തെ UDF സര്‍ക്കാര്‍ ചെയ്തതെന്ത് എന്നറിയണ്ടേ.. 2004 ഡിസംബറില് കൊലയാളിത്തിരകള്‍ തീരം നക്കിത്തുടയ്ക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ നിർഭാഗ്യവശാൽ ഉമ്മന്‍ചാണ്ടി.. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്കിയില്ല. അഞ്ചു നയാ പൈസയുടെ അടിയന്തര സഹായമില്ല. ഒറ്റ പ്രോജക്ട് നടപ്പാക്കിയില്ല. രാജീവ് ഗാന്ധി പാക്കേജില്‍ കിട്ടിയ 100 കോടി എങ്ങനെ ചെലവഴിച്ചുവെന്ന് ഇന്നും കണക്കില്ല.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കൊഴുകിയെത്തിയ 74 കോടി രൂപ, പുതുപ്പളളി, പാലാ മണ്ഡലങ്ങളിലേയ്ക്ക് വീതംവച്ചു കൊണ്ടു പോയി.. 2000 കോടിയുടെ കേന്ദ്രസഹായത്തിന് പ്രപ്പോസല്‍ കൊടുത്തത് 2005 മെയ് മാസത്തില്‍.. അതില്‍ 1441 കോടിയുടെ സഹായത്തിന് UPA ഭരിക്കുന്ന കേന്ദ്രം അംഗീകാരം നല്കിയത് 2006 ൽ.. അതായത് സ്ഥിരമായി UDF പറയുന്ന “കേന്ദ്രത്തിലും കേരളത്തിലും ഞങ്ങൾ ഭരിച്ചാൽ ഗുണം കേരളത്തിനാണ്” എന്ന പല്ലവിക്ക് യാതൊരു ഗുണവുമില്ലെന്നു അർത്ഥം. ടൂറിസം മേഖലയില്‍ 100 കോടി വേണമെന്ന ആവശ്യം അന്നത്തെ ടൂറിസം മന്ത്രി കെ സി വേണുഗോപാലിന്റേത്.. (ഇതെത്രാമത്തെ ബൂമറാംഗാണ്??) ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മരിച്ചവരുടെ വിധവകള്‍ക്ക് 500 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചു, പക്ഷേ കൊടുത്തില്ല. മരിച്ചവര്‍ക്ക് 10,0000 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു.. അതും കൊടുത്തില്ല 2006 ല്‍ അധികാരമേറ്റ സഖാവ് വിഎസ് അച്യുതാനന്ദൻ ആറാട്ടുപുഴക്ക് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ തടഞ്ഞു വെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പ്രഖ്യാപിച്ച പണം കിട്ടിയില്ല എന്നായിരുന്നു പരാതി.. തുടര്‍ന്ന് സംസ്ഥാന ഖജനാവില്‍ നിന്ന് പണം റിലീസ് ചെയ്തു… മരിച്ചവരുടെ മക്കളുടെ പേരില്‍ 51,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തു… ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച ഒരു ലക്ഷത്തിനു പുറമെ ഒരു ലക്ഷം രൂപ കൂടി അനുവദിച്ചു.. ഇനി സുനാമി ബാധിതർക്ക് LDF സർക്കാർ ചെയ്തത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സുനാമിദുരിതബാധിതര്‍ക്ക് 5,000 വീടുകള്‍ നിര്‍മ്മിച്ചു കൈമാറി. 5,500 വീടുകളുടെ നിര്‍മ്മാണം പൂർത്തിയായി. സ്വന്തമായി സ്ഥലമുളളവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ പടിപടിയായി 2.75 ലക്ഷം രൂപയുടെ ധനസഹായം. 11,000 വീടുകള്‍ ആണ് ആദ്യം ലക്ഷ്യമിട്ടെങ്കിലും 12,000 വീടുകള്‍ നിര്‍മ്മിച്ചു. ഫിഷറീസ് മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന ലൈവ്ലിഹുഡ് പ്രോജക്ട്. വിദ്യാഭ്യാസ മേഖലയില്‍ – 713 പുതിയ ബ്ലോക്കുകള്‍, 313 അംഗനവാടി കെട്ടിടങ്ങള്‍. തീരദേശത്ത് താലൂക്ക് ആശുപത്രികളില്‍ 108 ആംബുലന്‍സ് സര്‍വീസിന് 4.5 കോടി ആരോഗ്യവകുപ്പിന് പ്രത്യേക സഹായം. 50 കോടിയുടെ ഓച്ചിറ ക്ലാപ്പന ഇറിഗേഷന് പദ്ധതി. കൊച്ചി ജെട്ടി, ആറാട്ടുപുഴ, വലിയ അഴീക്കല്‍, എന്നിവിടങ്ങളില്‍ 100 കോടി ചെലവില്‍ വന്‍കിട പാലങ്ങള്‍.. റെക്കോര്‍ഡ് വേഗത്തില്‍ – 18 മാസത്തിനുളളില്‍ – പണി പൂര്‍ത്തിയാക്കി. 15 സര്‍ക്കാര്‍ വകുപ്പുകള്‍ കോര്‍ത്തിണക്കിയാണ് കേരളം സുനാമി പുനരധിവാസ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. 9 മന്ത്രിമാര്‍ അടങ്ങിയ സബ് കമ്മിറ്റി എല്ലാ ആഴ്ചയും യോഗം ചേര്‍ന്ന് പദ്ധതി വിലയിരുത്തി. കേന്ദ്രം അനുവദിച്ച മുഴുവന്‍ പണവും അടിത്തട്ടിലെത്തിയെന്നുറപ്പു വരുത്തി. 2005 ല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിച്ചത് സുനാമിഫണ്ടാണ്. സുനാമിയുടെ പേരിലുള്ള കേന്ദ്രസഹായവും ADB സഹായവും ദുരിതാശ്വാസനിധിയും വകമാറ്റി ചെലവാക്കിയതുകൊണ്ടാണ് ഖജനാവ് പൂട്ടേണ്ട ദുഃസ്ഥിയില്‍നിന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരകയറിയത്. സുനാമി ഫണ്ട് ദുര്‍വിനിയോഗത്തെ കൊടുംക്രൂരതയെന്നും കൊടുംവഞ്ചനയെന്നുമാണ് ലോകായുക്ത വിശേഷിപ്പിച്ചത്. അന്തരീക്ഷത്തില്‍ കാളിമപടരുമ്പോള്‍ ഭയാശങ്കകളുടെ മുള്‍മുനയിലാണ് സുനാമിദുരന്തം വിതച്ച മേഖലകളിലെ ജനങ്ങളിപ്പോഴും.ഇതാണ് #CongRSS ഉം #MuslimLeague ഉം ചേർന്ന് ഭരിച്ച UDF ഒരു മഹാമാരി വന്നപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ചെയ്തത്..#MuslimLeagueLies#MuslimLeagueScams#UDFScams
https://m.facebook.com/story.php?story_fbid=10156948934482127&id=622302126
0 Comments