
P Sanoop ✍️
============
കല്യോട്ടെ കൊലപാതകങ്ങൾ നടക്കുന്നതിനു കുറച്ചു നാളുകൾക്കു മുൻപ് ഒരു പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ സഖാവ് വി പി പി മുസ്തഫ ഇങ്ങനെ പറയുകയുണ്ടായി.”ആക്രമിക്കുന്നവരെ തിരിച്ചടിക്കാൻ ഞങ്ങൾക്ക് അറിയാഞ്ഞിട്ടല്ല.ഞങ്ങൾ അത് ചെയ്യുന്നില്ല.പക്ഷേ ഏത് ക്ഷമയ്ക്കും ഒരതിരുണ്ട്.മറന്നു പോകരുത്”.കൊലപാതക ശേഷം ആ പ്രസംഗം മുൻനിർത്തി വി പി പി മുസ്തഫ വിചാരണ ചെയ്യപ്പെട്ടു.ഓരോ ചാനൽ ജഡ്ജിമാരും വി പി പി യെ കഴുമരത്തിൽ ഏറ്റാൻ മത്സരിച്ചു കൊണ്ടേയിരുന്നു.ഒരു ബന്ധവും ഇല്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ ആ സഖാവ് അനുഭവിച്ച വ്യഥ ചെറുതല്ല.അപ്പോഴും കല്യോട്ടെ യഥാർത്ഥ രാഷ്ട്രീയ സാഹചര്യം എന്തെന്ന് ആരും അന്വേഷിച്ചതേയില്ല.
ആ യുവാക്കൾ കൊല്ലപ്പെട്ട് രണ്ട് വർഷങ്ങൾ പൂർത്തിയാകുമ്പോൾ നടന്ന അനുസ്മരണ യോഗത്തിനെത്തിയ യൂത്ത് കോൺഗ്രെസ്സുകാർ വിളിച്ച മുദ്രാവാക്യം ഇങ്ങനെ ആണ്.
“കുഞ്ഞിരാമ നായിന്റെ മോനെ
നിന്റെ നാളുകൾ എണ്ണപ്പെട്ടു
നിന്നെ ഞങ്ങൾ തീർത്തീടും
ആരിത് പറയുന്നറിയാമോ
കണ്ണൂരിലെ യൂത്തന്മാർ
കെ സുധാകരൻ നേതാവേ
നിങ്ങൾ ഒന്ന് പറഞ്ഞാട്ടെ “.ഒരു എം എൽ എ ക്കെതിരെ പട്ടാപ്പകൽ കൊലവിളി മുഴങ്ങി കഴിഞ്ഞു.വിധി നിശ്ചയിക്കേണ്ടയാൾ കെ സുധാകരൻ ആണെന്നും അവർ പറയുന്നു.ആരെയെങ്കിലും വിചാരണ ചെയ്യാൻ ചാനൽ ജഡ്ജിമാർക്ക് തോന്നുയിട്ടുണ്ടോ ?ആ പരിപാടിയിൽ പങ്കെടുത്ത ഏതെങ്കിലും ഒരു നേതാവിനോട് നിങ്ങൾ എന്തേ അണികളെ വിലക്കിയില്ലാ എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ടോ ?കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെടേണ്ടവർ ആണെന്നും അവർക്കെതിരായ കൊലവിളികൾ ചർച്ച ചെയ്യാതെ അവഗണിക്കേണ്ടതാണെന്നുമുള്ള നിങ്ങളുടെ ഈ ചിന്ത ഉണ്ടല്ലോ,അതിന്റെ ഉപോൽപ്പന്നങ്ങളാണ് കേരളത്തിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഉണ്ടായ കമ്മ്യൂണിസ്റ്റുകാരുടെ തുടർ കൊലപാതകങ്ങൾ.സുധാകരന്റെ അണികൾ ആണ്.സുധാകരൻ ചെത്തുകാരൻ കോരന്റെ മകൻ എന്ന് പറയുമ്പോൾ ചെത്തുകാരാ പിണറായി എന്ന് ഏറ്റു ചൊല്ലുന്നവർ ആണ്.കെ പി സി സി പ്രസിഡന്റ് ആകാൻ കുപ്പായം തുന്നിയിരിക്കുന്ന ആ മഹാന്റെ മുഖം മൂടി വലിച്ചു കീറാൻ ഇനിയും നിങ്ങൾ തയ്യാറല്ലെങ്കിൽ കേരളത്തിൽ ഇനിയും കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെടും.ഒറ്റ കാര്യമേ പറയാനുള്ളൂ.സംയമനം ദൗർബല്യം ആയി കാണരുത്.കുഞ്ഞിരാമനോട് ഉദുമയിൽ തോറ്റ സുധാകരന് സങ്കടം സ്വാഭാവികമാണ്.പക്ഷേ അതിന്റെ പേരിൽ അക്രമത്തിനിറങ്ങും മുൻപ് പല വട്ടം ആലോചിക്കുക.സർ സിപി യുടെ തോക്കിനോട് വാരി കുന്തം കൊണ്ട് നേരിട്ടവരാണ് കമ്മ്യൂണിസ്റ്റുകാർ.അന്ന് പതറാത്തവർ ഇന്നും ഭയക്കില്ല.ഓർക്കുക .ഓർത്താൽ നല്ലത്.
©️സനൂപ് പി
#congresscrime
#congresscriminals
#vppmusthafa
0 Comments