
സിൽവർലൈൻ സ്റ്റേഷനുകൾ നഗരങ്ങളിൽ നിന്നും മാറിയല്ലേ വിഭാവനം ചെയ്തിരിക്കുന്നത്. അപ്പോൾ സിൽവർലൈൻ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർക്ക് അധികദൂരം യാത്ര ചെയ്യേണ്ടി വരില്ലേ ?
നഗര-ഗ്രാമ വ്യത്യാസം അധികമില്ലാത്ത സംസ്ഥാനമാണ് കേരളം. അതിവേഗം വികസിക്കുന്ന നഗരങ്ങളാണ് നമുക്കുള്ളത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും കൊല്ലത്ത് മുഖത്തല ബൈപാസിലുമാണ് സ്റ്റേഷൻ വരുന്നത്. വേഗത്തിൽ നഗരമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണിതൊക്കെ. കാക്കനാട് സ്റ്റേഷൻ വരുന്നത് കൊച്ചി മെട്രോ സ്റ്റേഷനിൽത്തന്നെയാണ്. കോഴിക്കോട് നിലവിലുള്ള റെയിൽവേ സ്റ്റേഷനടിയിൽ തുരങ്കത്തിലാണ് സ്റ്റേഷൻ വരുന്നത്. മാത്രമല്ല, സിൽവർലൈൻ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാരന് അവസാനം എത്തിച്ചേരാനുള്ള സ്ഥലവുമായി ബന്ധിപ്പിക്കാൻ ലാസ്റ്റ് മൈൽ കണക്ടിവിറ്റി സൗകര്യങ്ങളുണ്ടാകും. റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും സിൽവർലൈൻ സ്റ്റേഷനുകളിലേക്ക് വാഹനസൗകര്യമുണ്ടാകും. ഇതിനായി ഇലക്ട്രക് വാഹനങ്ങളായിരിക്കും ഉപയോഗിക്കുക. വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഒരു പുത്തൻ ഗതാഗത സംസ്കാരത്തിനാണ് സിൽവർലൈൻ തുടക്കം കുറിക്കുന്നത്.
#silverline #KRail
0 Comments