മനുഷ്യത്ത്വമുള്ള ചില സ്ഥിരപ്പെടുത്തലുകൾ.
എല്ലാ സ്ഥിരപ്പെടുത്തലുകളും കണ്ണടച്ച് എതിർക്കേണ്ടവയല്ല. ചിലത് കയ്യടിച്ചാലും മതിയാവാത്തവയാണ്.
ഏകാധ്യാപക വിദ്യാലയങ്ങളിലെ
344 വിദ്യാശ്രീ വോളണ്ടിയർമാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഹൃദയം നിറഞ്ഞ,മനസ്സ് നിറഞ്ഞ കയ്യടി.
2013ലാണ് ഏകാധ്യാപകരുടെ
പ്രശ്നങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യാനായി പോകുന്നത്. കമലേട്ടനേയും(ഇപ്പോൾ മാതൃഭൂമി ന്യൂസ്),സന്ദീപേട്ടനെയും(ഇപ്പോ ഏഷ്യാനെറ്റ് ന്യൂസ്)പോലുള്ളവർ നിരന്തരം വിഷയം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നവരാണ്.
ഒരു ടീച്ചറുടെ വീട്ടിലാണ് ആദ്യം പോയത്.
വീടെന്ന് പറയാനൊന്നുമില്ല.
ഒരു മകളുണ്ട്, മാനസിക വൈകല്യമാണ്.പ്രായമായ ഒരമ്മയും കൂടെയുണ്ട്.
ബസ്സിറങ്ങി 4 കിലോമീറ്റർ ദൂരം നടന്ന് വേണം സ്കൂളിലെത്താൻ.
ഒരു ദിവസം 8 കിലോമീറ്റർ നടക്കണം.രാവിലെ 7 മണിക്ക് പുറപ്പെട്ടാ തിരിച്ചെത്തുക രാത്രി 7 മണിക്ക്.
ഒരു മാസം കിട്ടുക 3500 രൂപ!
മരുന്നിന് പോലും കടം മേടിക്കേണ്ടുന്ന അവസ്ഥ.
ഇത്രയും കഷ്ടപ്പെടുന്നതെന്തിനെന്ന് വായിക്കുമ്പോ തോന്നുന്ന സംശയം എനിക്കുമുണ്ടായി.
എന്നാൽ അപ്പപ്പാറയിലെ വിദ്യാലയത്തിയപ്പോ,ടീച്ചറെത്തുമ്പോഴുള്ള കുട്ടികളുടെ സന്തോഷം കണ്ടപ്പോ,എല്ലാ സംശയോം തീർന്നു.
ആ കുട്ടികൾക്ക് അക്ഷരോം,അമ്മയുമാണ് ആ ടീച്ചർ.
ടീച്ചർക്ക് മക്കളാണവർ.
ഇന്നലെ സ്ഥിരപ്പെടുത്തിയവരിൽ ഒന്ന് ഈ ടീച്ചറാണ്.
ഈ അധ്യാപകർക്ക് മാന്യമായ വരുമാനം കിട്ടിയ കഥയാണിനി.
ഇവരുടെ അവസ്ഥ മനസ്സിലാക്കി,
10000 രൂപ കൊടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
പക്ഷെ കൊടുത്തത് 5000 രൂപ!
ഉമ്മൻചാണ്ടി സർക്കാർ പോകുന്ന തിരക്കിൽ അത് 10000 രൂപയാക്കി കൊടുത്തു. പക്ഷെ കൊടുത്തില്ല.
പിണറായി സർക്കാർ വന്നു,ആദ്യമാസം 10,000 രൂപ കൊടുത്തു,ആറ് മാസത്തിനകം 17,300 രൂപ കൊടുത്തു.
കേരളത്തിൽ സർക്കാർ ആനുകൂല്യം ഒരു പക്ഷെയുമില്ലാതെ അവകാശമുള്ളവരാണ് ഈ അധ്യാപകർ.
ലക്ഷം ശമ്പളം മേടിക്കുന്ന അധ്യാപകർ വരെ പ്രളയ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ മടിച്ചപ്പോ,ഒരു മാസത്തെ ശമ്പളം ഒരു മടിയുമില്ലാതെ ഇവരിൽ മിക്കവരും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ഇനി ഇവരെ സ്ഥിരപ്പെടുത്തിക്കളഞ്ഞല്ലോ എന്ന് വിഷമിക്കുന്നവരറിയാൻ,
സ്വീപ്പർ എന്ന തസ്തികയ്ക്ക് സമാനമായ തസ്തികയിലാണ് അവരെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
ഒരു കാര്യം കൂടി പലരും 45 വയസ് പിന്നിട്ടവരാണ്.
ഇവരൊക്കെയാണ് ശരിക്കും അധ്യാപകർ എന്ന് ഞാൻ വിശ്വസിക്കുന്നു,
അതുകൊണ്ട് ഇവർക്ക് പ്രൊഫസറുടെ പദവിയും ശമ്പളോം നൽകിയാലും
കയ്യടിക്കാൻ മുന്നിൽ ഞാനുണ്ടാകും.
❤️❤️ https://www.facebook.com/100001730898223/posts/3769007219833604/
LDF വാർത്തകൾ/നിലപാടുകൾ
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യ സമര ചരിത്രം
കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യ സമര ചരിത്രം കെ ടി കുഞ്ഞിക്കണ്ണൻ https://fb.watch/iksMvuhKLW/
0 Comments