⭕️കേരളം കടക്കെണിയിലാണ്! ഓരോ കേരളീയനും 67710 രൂപ കടക്കാരനാണ് !കേരളത്തിന്റെ പൊതുകടം രണ്ടു ലക്ഷം കോടി കവിഞ്ഞു ! ഇത്തരം സ്തോഭജനകമായ തല വാചകങ്ങൾ നമ്മെ പലപ്പോഴും പരിഭ്രാന്തരാക്കിയിട്ടില്ലേ ?
⭕️ ശരിക്കും ഇങ്ങനെ കടം കൂടുന്നത് പേടിക്കേണ്ടതല്ലേ ?പൊതുക്കടത്തെ പേടിക്കേണ്ടതുണ്ടോ?എന്താണ് പൊതുകടം ?
⭕️ഇത് ശരിക്കും മനസ്സിലാക്കണമെങ്കിൽ ഒരു സർക്കാർ കൈകാര്യം ചെയ്യുന്ന ഫണ്ടുകളെ കുറിച്ച് ധാരണ വേണം.
🌲എത്ര തരം ഫണ്ടുകൾ ആണ് സർക്കാർ കൈകാര്യം ചെയ്യുന്നത്?
🌳മൂന്നു തരത്തിലുള്ള ഫണ്ടുകൾ .കൺസോളിഡേറ്റഡ് ഫണ്ട് (സഞ്ചിത നിധി), പബ്ലിക് അക്കൗണ്ട് (പൊതുകണക്ക്) കണ്ടിജൻസി ഫണ്ട് (ആകസ്മിക ഫണ്ട്) .ഭരണഘടനാ അനുച്ഛേദം 266(1 ) പ്രകാരമാണ് സഞ്ചിത നിധി രൂപീകരിച്ചിരിക്കുന്നത് .സർക്കാരിന്റെ, കടമെടുത്തു കിട്ടുന്ന തുകയുൾപ്പെടെ എല്ലാ വരവുകളും , എല്ലാ ചിലവുകളും ഈ ഫണ്ടിൽ നിന്നാണ് .ഭരണഘടനാ അനുച്ഛേദം 266(2 ) പ്രകാരമുള്ളതാണ് പൊതുകണക്ക് .സഞ്ചിത നിധിയിൽ പെടാത്ത ഉദാഹരണത്തിന് പ്രോവിഡന്റ് ഫണ്ട്, ട്രഷറി നിക്ഷേപം മുതലായ വരവുകളും ചിലവുകളും പൊതുകണക്കിൽ പെടുത്തുന്നു.ഇവിടെ സർക്കാർ ഒരു ബാങ്കർ അല്ലെങ്കിൽ ഒരു കസ്റ്റോഡിയൻ പോലെ പ്രവർത്തിക്കുന്നു.ഭരണഘടനാ അനുച്ഛേദം 267 (1 ) പ്രകാരമാണ് ആകസ്മിക നിധി രൂപീകരിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് ആകസ്മിക നിധിയിൽ സൂക്ഷിക്കുന്നത് പേര് സൂചിപ്പിക്കുന്നതുപോലെ പെട്ടന്നുള്ള ആവശ്യത്തിനുള്ള തുക ഇതിൽ നിന്ന് ചെലവാക്കുന്നു.പിന്നീട് നിയമസഭാ കൂടുമ്പോൾ ഈ ചിലവ് ക്രമീകരിക്കുകയും തുലയമായ തുക സഞ്ചിത നിധിയിൽ നിന്ന് ആകസ്മിക നിധിയിലേക്ക് കൈമാറുകയും ചെയ്യും.
🌲എന്താണ് പൊതുകടം?
🌳സാധാരണ അർത്ഥത്തിൽ സർക്കാർ എടുക്കുന്ന ലോണുകളെയാണ് പൊതുകടം എന്ന് പറയുക.സാങ്കേതികമായി സഞ്ചിത നിധിയിൽ വരവ് വെയ്ക്കുന്ന ,അതിൽ നിന്ന് തിരിച്ചടവ് നടത്തുന്ന ഒന്നാണ് പൊതുകടം .പൊതുകടത്തിൽ രണ്ടു ഘടകങ്ങൾ ഉണ്ട് ആഭ്യന്തര കടം, കേന്ദ്രസർക്കാരിന്റൽ നിന്നുള്ള ലോണുകൾ എന്നിവയാണ് അത്.
🌳ആഭ്യന്തര കടത്തിലെ ഏറ്റവും പ്രധാന ഐറ്റമാണ് പൊതു വിപണയിൽ നിന്നുള്ള സർക്കാരിന്റെ കടമെടുക്കൽ.ഇതാണ് കടമെടുക്കലിനെ കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവുമധികം ഉയർന്നു വരുന്ന അല്ലെങ്കിൽ ആകെ കടമായി തെറ്റിദ്ധരിക്കുന്ന വിഭാഗം.ഇതിനു പുറമെ ദേശീയ സമ്പാദ്യ പദ്ധതിയിൽ (പോസ്റ്റ് ഓഫീസ് സേവിങ്സ്) നിന്നുള്ള വരവ് (ഇത് സാധാരണ ഉയർന്ന പലിശയുള്ളതാണ്.പക്ഷെ കേന്ദ്ര നിയമം അനുസരിച്ചു സർക്കാർ എടുക്കാൻ നിർബന്ധിതമാണ് ) എൽ ഐ സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കടമെടുക്കൽ എന്നിവ ഇതിൽ വരും.രണ്ടാമത്തെ ഐറ്റം കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പ്ലാന്‍, നോണ്‍ പ്ലാന്‍ ലോണുകള്‍ ആണ്.ഇത് രണ്ടും കൂടി ചേരുന്നതാണ് പൊതുകടം
🔴എല്‍ ഡി എഫ് -യു ഡിഎഫ് കാലത്തേ പൊതുകടം എങ്ങനെയായിരുന്നു എന്ന് നോക്കാം. വി എസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പൊതുകടം 31,088 കോടി രൂപ അധികാരമൊഴിയുമ്പോൾ 54,887 കോടി രൂപ . വർദ്ധനവ് 23,799 കോടി രൂപ
🔵ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേൽക്കുമ്പോൾ പൊതു കടം 54,877 കോടി രൂപ അധികാരമൊഴിയുമ്പോൾ പൊതുകടം 1,09,731 കോടി രൂപ.വർദ്ധനവ് 54,844 കോടി രൂപയുടെ വർദ്ധനവ്.
🌲അപ്പോൾ ഈ പറയുന്ന പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടു ലക്ഷം കോടി എന്ന ഭീകര കണക്കുകൾ എവിടെ നിന്ന് വരുന്നു?
🌳ഇതിനു പുറമെ ജീവനക്കാരുടെ പി എഫ് വിഹിതം വ്യക്തികൾ ട്രഷറിയിൽ ഡെപ്പോസിറ് ചെയ്യുന്ന തുകകൾ ഇവ പൊതുകണക്കിൽ ആണല്ലോ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇത് സർക്കാർ ആവശ്യപ്പെടുമ്പോൾ കൊടുത്തു തീർക്കാനുള്ള ബാധ്യതയാണ്.പക്ഷെ ഇത് പൊതു കടത്തിൽ നിന്ന് രണ്ടു രീതിയിൽ വ്യത്യാസപ്പെടുന്നു.ഒന്ന് തിരിച്ചു കൊടുക്കാനുള്ള സമയക്രമം മുൻകൂട്ടി അറിയാൻ കഴിയില്ല.കാരണം എപ്പോൾ വേണമെങ്കിലും ജീവനക്കാരനോ ഡെപോഡിറ്റ് ചെയ്ത വ്യക്തിക്കോ പിൻവലിക്കാം പക്ഷെ ഇത് സംസ്ഥാന ട്രഷറിക്ക് അധിക ബാധ്യതയാകില്ല കാരണം ഇതുവരെയും പിൻവലിക്കുന്നതിനേക്കാൾ കൂടുതൽ തുക ഡെപ്പോസിറ് ആയി കിട്ടുന്നുണ്ട്.അതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും സഞ്ചിത നിധിയിൽ നിന്നെടുക്കാതെ അതായത് നികുതിദായകന്റെ യാതൊരു സഹായവുമില്ലാതെ ഇതിന്റെ ബാധ്യതകൾ സർക്കാരിന് ഒരു വിജയിച്ച ബാങ്കർ പ്രവർത്തിക്കുന്നതുപോലെ വഹിക്കാൻ കഴിയും.രണ്ട് ഇതിലേക്കുള്ള വരവിനെ, അതുകൊണ്ടുണ്ടാകുന്ന ബാധ്യതകളെ പൊതു കടം പോലെ സാധാരണ ഗതിയിൽ സർക്കാരിന് നിയന്ത്രിക്കാൻ കഴിയില്ല .അതുകൊണ്ടു തന്നെ ഇതിനെ കടമായി കണക്കാക്കുന്നത് ശരിയായ നടപടിയല്ല.എന്നാൽ തുക തിരികെ കൊടുക്കാനുള്ളതുകൊണ്ടു ഒരു ബാധ്യതയായി കണക്കാക്കാം.
🔴വി എസ് സർക്കാർ അധികാരത്തിലേറുമ്പോൾ പി എഫ് ട്രഷറി ഡെപ്പോസിറ് എന്നിവ ചേർന്ന ബാധ്യത 14,841 കോടിയായിരുന്നു.അധികാരമൊഴിയുമ്പോൾ അത് 23,786 കൂടിയായി ഉയർന്നു .കൂടിയത് 8945 കോടി രൂപ.
🔵ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേൽക്കുമ്പോൾ 23876 കോടി രൂപയായിരുന്നു ബാധ്യത അധികാരം വിട്ടൊഴിയുമ്പോൾ 47639 കോടി രൂപ.വർദ്ധനവ് 23853 കോടി രൂപ.
🌲ഇനി മാധ്യമങ്ങൾ പറയുന്ന പൊതുകടം യഥാർത്ഥത്തിൽ പോതു കടവും ബാധ്യതകളും ചേർത്ത് നോക്കിയാലോ?
🔴വി എസ് സർക്കാർ അധികാരത്തിലേറുമ്പോൾ പോതു കടവും ബാധ്യതകളും ചേർത്ത് 45,929 കോടി രൂപയായിരുന്നത് അധികാരമൊഴിയുമ്പോൾ 78,673 കോടി രൂപ . കൂടിയത് 32,744 കോടി രൂപ.
🔵ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേൽക്കുമ്പോൾ 78,673 കോടി രൂപയായിരുന്നു പൊതു കടവും ബാധ്യതകളും ചേർത്താൽ. അധികാരം വിട്ടൊഴിയുമ്പോൾ 1,57,370 കോടി രൂപ.വർദ്ധനവ് 78,697 കോടി രൂപ.
🌲ഇനി ഇപ്പോഴത്തെ സംസ്ഥാന സർക്കാർ പൊതു കടവും ബാധ്യതകളും വൻതോതിൽ വർധിപ്പിച്ചു എന്നാണല്ലോ പരാതി.നിലവിലെ അവസ്ഥ എന്താണ് ?
🔴ഈ സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുകടം മാത്രം പൊതുകടം 1,09,731 കോടി രൂപ മൂന്ന് വർഷത്തെ കണക്കു മാത്രമേ അക്കൗണ്ടന്റ് ജനറൽ ഇത് വരെ ഓഡിറ്റ് ചെയ്തിട്ടുള്ളൂ.അതിന് പ്രകാരം ഇപ്പോഴത്തെ പൊതുകടം 1,58,235 കോടി രൂപ .വർദ്ധനവ് 48,504 കോടി രൂപ മാത്രം
🔴ബാധ്യതകൾ നോക്കിയാൽ ഈ സർക്കാർ അധികാരമേൽക്കുമ്പോൾ ബാധ്യത 47639 കോടിയായിരുന്നു ,മൂന്നു വർഷത്തെ ഓഡിറ്റ് ചെയ്ത കണക്കു വരുമ്പോൾ 29758 കോടി രൂപ കൂടി അത് 77,397 കോടി രൂപയായിട്ടുണ്ട്.
🌲ഈ സർക്കാർ വന്നു മൂന്ന് വർഷമായപ്പോഴേക്കും വൻതോതിൽ പൊതു കടം കൂടിയോ?
🔴നേരത്തെ സൂചിപ്പിച്ചതുപോലെ പൊതു കടത്തിലെ വർധന 48,504 കോടി രൂപയാണ്.
🌳കടമെടുക്കുന്നത് മൂലധന ചിലവുകൾക്കാണല്ലോ .കഴിഞ്ഞ മൂന്നു വർഷത്തെ ആകെ മൂലധന ചിലവ് 31,328 കോടി രൂപയാണ്.അതായത് കടമെടുത്തതിന്റെ 64 % മൂലധന ചെലവുകൾക്കായി വിനിയോഗിച്ചു.ഇതിനെ യു ഡി എഫ് കാലഘട്ടവുമായി ഒന്ന് താരതമ്യം ചെയ്താൽ വെറും 29689 കോടി രൂപയാണ് അഞ്ചു വര്ഷം കൊണ്ട് മൂലധന ചെലവിനായി വിനിയോഗിച്ചത്.വർധിപ്പിച്ച പൊതു കടമോ 54844 കോടി രൂപയും.അതായതു പൊതുകടത്തിന്റെ 54 % മാത്രമാണ് ഇത്തരത്തിൽ വിനിയോഗിച്ചത്.
🌲അപ്പൊ വെറുതെ 67710 രൂപ ആളോഹരി കടം എന്നൊക്കെ പറയുന്നവർക്ക് എന്താണ് മറുപടി?
🌳സർക്കാറുകളുടെ കടവും വ്യക്തികളുടെ കടവും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യമാണ്.വിശദമായ മറുപടി ഇതിന്റെ രണ്ടാം ഭാഗത്തിൽ
0 Comments