“എന്ത്‌ വികസനമാണ്‌ നിങ്ങൾ നടപ്പാക്കിയിട്ടുള്ളത്‌’ ഇങ്ങനെയൊരു ചോദ്യം കോൺഗ്രസും ബിജെപിയും നാളിതുവരെ എൽഡിഎഫ്‌ സർക്കാരിനെതിരെ ഉയർത്തിയിട്ടില്ല. ജനങ്ങൾക്ക്‌ അനുഭവപ്പെടുന്ന നിരവധി പദ്ധതി നാട്ടിൽ പൂർത്തിയായെന്ന യാഥാർഥ്യം അവരെ ഭയപ്പെടുത്തുന്നു. ഈ “വികസനപ്പേടി’യിൽ പ്രതിപക്ഷവും ബിജെപിയും സർക്കാർ പദ്ധതികളെ തുരങ്കംവയ്‌ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കെ ഫോൺ, ഇ മൊബിലിറ്റി, ടോറസ്‌ ഡൗൺ ടൗൺ പദ്ധതികളെ തകർക്കാനുള്ള ശ്രമം.

ഇ മൊബിലിറ്റി പദ്ധതി.
പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതും തൊഴിൽസാധ്യത വർധിപ്പിക്കുന്നതുമാണ്‌‌ ഇ മൊബിലിറ്റി പദ്ധതി. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലോകം അംഗീകരിച്ച നയം നടപ്പാക്കലാണ്‌ ലക്ഷ്യം‌. സ്വിസ്‌ കമ്പനിയായ ഹെസ്‌ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചു. വ്യവസായവകുപ്പിനു കീഴിലുള്ള കേരള ഓട്ടോ മൊബൈൽ ലിമിറ്റഡു (കെഎഎൽ)മായി ചേർന്ന്‌ ഇലക്ട്രിക്‌ വാഹനം നിർമിക്കുന്നതാണ്‌ പദ്ധതി. കെഎസ്‌ആർടിസി, കെൽ, കെഎഎൽ, കെൽട്രോൺ തുടങ്ങിയ സർക്കാർ കമ്പനികളുമായും ബസ് ബോഡി നിർമാണമേഖലയിലെ സ്വകാര്യ കമ്പനികളുമായും പ്രാഥമിക ചർച്ചയും നടത്തി. ബസ് പോർട്ടുകൾ, ലോജിസ്റ്റിക് പോർട്ടുകൾ, ഇ- മൊബിലിറ്റി പദ്ധതിക്കുള്ള കർമപദ്ധതി തയ്യാറാക്കൽ എന്നിവയ്‌ക്കായി കൺസൾട്ടൻസികളെയും നിയോഗിച്ചു. പദ്ധതി ഇത്രയും ആയപ്പോഴും പ്രതിപക്ഷം രംഗത്തെത്തി. ബസ്‌ വാങ്ങുന്നതിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. വിശദ പദ്ധതിരേഖപോലും തയ്യാറാക്കുംമുമ്പായിരുന്നു ഇത്‌.

ടോറസ്‌ ഡൗൺ ടൗൺ പദ്ധതി

തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ മൂന്നാംഘട്ട വികസനപദ്ധതിയിൽ ഉൾപ്പെട്ടതാണ്‌ ടോറസ്‌ തിരുവനന്തപുരം ഡൗൺ ടൗൺ പദ്ധതി. 1500 കോടി മുതൽമുടക്കുള്ള പദ്ധതി പൂർത്തിയാകുമ്പോൾ 20,000 പേർക്ക്‌ നേരിട്ടും അതിലേറെ പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കും. ഇതിനെയും മുടക്കാനുള്ള ശ്രമത്തിലാണ്‌‌ പ്രതിപക്ഷം. തണ്ണീർത്തടം നികത്തുന്നെന്ന്‌ ആരോപിച്ച്‌ സ്വകാര്യവ്യക്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഹർജി തള്ളി‌. 

10 ലക്ഷം ചതുരശ്രയടി വീതമുള്ള ആദ്യഘട്ടം 2022 മാർച്ചിലും രണ്ടാംഘട്ടം 2024 ജൂലൈയിലും പൂർത്തിയാക്കും. നാല്‌ ലക്ഷം ചതുരശ്രയടിയിലെ ഐടി എ ഗ്രേഡ്‌ ഓഫീസ്‌, 8.6 ലക്ഷം ചതുരശ്രയടിയുടെ റീട്ടെയിൽ മാൾ, 210 മുറിയുള്ള ബിസിനസ്‌ ഹോട്ടൽ എന്നിവ 2023ൽ പൂർത്തിയാക്കും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *