വിഷുവിനും ഈസ്റ്ററിനും നൽകാത്ത ഇളവ്‌ റംസാനു നൽകിയെന്ന മെസേജുകൾ സുവർണ്ണാവസര ടീമുകൾ നന്നായി പ്രചരിപ്പിക്കുന്നുണ്ട്‌. പലർക്കും കിട്ടി ബോധിച്ചു കാണും.
എന്താണു വാസ്‌തവം ?
ഞായറാഴ്‌ച
സമ്പൂർണ്ണ ലോക്ക്‌ ഡൗണിൽ ഇളവ്‌ എന്നാണു..
ലോക്ക്‌ ഡൗണിൽ സമ്പൂർണ്ണ ഇളവ്‌ എന്നല്ല..
രണ്ടും രണ്ടാണ്..
കാരണം,
എല്ലാ ദിവസവും ഇന്ത്യയിൽ ലോക്ക് ഡൗൺ ഉണ്ട്
എന്നാൽ കേരളത്തിൽ മാത്രം ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്‌ ഡൗൺ ആണു..
അതായത്‌ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച്‌ കടകൾ തുറക്കും, ബസ്സുകൾ ഓടും..
എന്നാൽ ഞായറാഴ്ച്ച അതൊന്നും ഇല്ല..
ഹർത്താൽ മാതിരി..
അതാണു സമ്പൂർണ്ണ ലോക്ക്‌ ഡൗൺ..
അപ്പോൾ പെരുന്നാളിനു ഞായറാഴ്ചയിലെ
സമ്പൂർണ്ണ ലോക്ക്‌ ഡൗണിൽ ഇളവ്‌ എന്ന് പറഞ്ഞാൽ ലോക്ക്‌ ഡൗണിൽ സമ്പൂർണ്ണ ഇളവ്‌ എന്നല്ല, ഒരു കടയും തുറക്കാത്ത അവസ്ഥക്ക്‌ പകരം സാധാരണ ദിവസങ്ങളിൽ എങ്ങനെ ലോക്ക്‌ ഡൗൺ ഉണ്ടോ അതേപോലെ തുടരും എന്നാണു.. നിയന്ത്രണങ്ങൾ തുടരും എന്ന്..
അതായത്‌
ആളുകൾ കൂട്ടം കൂടാൻ പാടില്ല..
പെരുന്നാളിനു പള്ളിയിൽ പോകാൻ പാടില്ല..
കൂട്ട നമസ്ക്കാരം പാടില്ല..
ഈദ്‌ ഗാഹുകൾ പാടില്ല..
ഇതിൽ മുസ്ലീങ്ങൾക്ക്‌ പ്രതിഷേധമുണ്ടോ..
ഇല്ല
കാരണം.
മുസ്ലീങ്ങൾക്ക്‌ വിശ്വാസപ്രകാരം പെരുന്നാളിനേക്കാൾ പ്രധാനം 30 ദിവസത്തെ വ്രതമാണു..
30 ദിവസം പള്ളിയിൽ പോകാതെ, ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാതെ, പള്ളികളിലെ പ്രത്യേക രാത്രി നമസ്ക്കാരങ്ങൾ ഒഴിവാക്കിയാണു എല്ലാവരും കൊറോണയ്ക്കെതിരെയുള്ള സർക്കാർ നടപടികളോട്‌ സഹകരിച്ചത്‌..
അപ്പോൾ വിശ്വാസപ്രകാരം നിർബന്ധമില്ലാത്ത പെരുന്നാൾ നമസ്കാരം ഒഴിവാക്കുന്നത്‌ അവരെ സംബന്ധിച്ചിടത്തോളവും വലിയ കാര്യമല്ല.
ഇനി വിഷു ഈസ്റ്ററിലേക്ക്‌ വരാം..
ഇന്ത്യ ഒട്ടാകെയുള്ള സമ്പൂർണ ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തിലാണ് ഈസ്റ്ററും വിഷുവും വന്നത്‌. ചില അവശ്യ വ്യാപാര സ്ഥാപനങ്ങൾ ഒഴിച്ചു മറ്റൊന്നും അന്ന് തുറന്നിരുന്നില്ല. പൊതുഗതാഗതം ഒട്ടും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം കർശന കേന്ദ്ര നിർദ്ദേശവും ഉണ്ടായിരുന്നു.
എന്നിട്ടും ഈസ്റ്ററിനും വിഷുവിനും ആൾക്കൂട്ടം കുറക്കണം എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിലും വിശ്വാസികൾക്ക്‌ ഒരു പ്രശ്നവും ഇല്ലായിരുന്നു. അവരും സഹകരിച്ചു. ഉണ്ടായ ആൾക്കൂട്ടത്തോട് പരമാവധി മൃദു സമീപനം പോലീസും സ്വീകരിച്ചു. അതിന്റെ ജനം ടിവി വാർത്ത തന്നെ ഇതോടൊപ്പം ഉണ്ട്‌..
ഇന്നിപ്പോൾ ലോക്ക്ഡൗൺ 4.0 ആയി. രാജ്യമെങ്ങും ലോക്ക്ഡൗൺ ഇളവുകളുണ്ട്‌..ഏറെക്കുറെ എല്ലാ കടകളും തുറന്നു. വാഹനങ്ങൾ ഓടിത്തുടങ്ങി. വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിമാനങ്ങളും ട്രെയിനുകളും വന്നു തുടങ്ങി..
നാം റിവേഴ്സ്‌ ലോക്ക്ഡൗൺ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണു..
ഈ ഘട്ടത്തിലും റംസാനു കൂടുതൽ ഇളവുകൾ നൽകാതെ ആകെ ചെയ്തത്‌ രാത്രി 2 മണിക്കൂർ കൂടി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക്‌ സമയം നീട്ടി നൽകി എന്നത്‌ മാത്രമാണ്. അത്‌ തിരക്ക്‌ ഒഴിവാക്കാനുള്ള നടപടി കൂടിയാണു.
ഈ അവസരം സുവർണ്ണാവസരമാക്കിയാണു ഒരു വശത്ത്‌ വിഷുവിനും ഈസ്റ്ററിനും നൽകാത്ത ഇളവുകൾ റംസാനു നൽകിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച് പിണറായിയെ സുഡാപ്പി വിജയൻ ആക്കിയിരിക്കുന്നത്‌.
അതേ സമയം മറു വശത്ത്‌ ചിലർ 50 പേർക്ക്‌ കല്യാണത്തിൽ പങ്കെടുക്കാമെങ്കിൽ 50 പേരെ വെച്ച്‌ പെരുന്നാൾ നമസ്ക്കാരം അനുവദിക്കാത്ത പിണറായിയെ സംഘി വിജയനും ആക്കിയിട്ടുണ്ട്‌.
ഒരേ നാണയത്തിന്റെ ഇരു പുറങ്ങൾ ആണല്ലൊ ഇവർ.. രണ്ടിനേയും പുശ്ചിച്ച്‌ തള്ളുക എന്നതാണു ഒരു മനുഷ്യൻ എന്ന നിലയിൽ നമുക്ക്‌ ചെയ്യാവുന്നത്‌.
ഈ കൊറോണക്കാലത്തും വർഗീയ വൈറസുകൾക്ക്‌ ഒരു തളർച്ചയും വന്നിട്ടില്ല എന്നതാണു അത്തരം സന്ദേശങ്ങൾക്ക്‌ പിന്നിൽ. കൊറോണയെ നമ്മൾ അതിജീവിച്ചാലും ഇത്തരം വൈറസുകൾ സമൂഹത്തിൽ വിഷം പടർത്തിക്കൊണ്ടിരിക്കും..
ഈ വൈറസുകൾക്ക്‌ മരണമില്ല..
മനസ്സിൽ ബാധിക്കുന്ന വൈറസുകൾക്ക്‌ ചികിത്സയുമില്ല..
സമൂഹമെന്ന നിലയിൽ നമുക്ക്‌ ഇവരിൽ നിന്നും അകലം പാലിക്കുക, അവരെ ക്വാറന്റീൻ ചെയ്യുക എന്നത്‌ മാത്രമേ ചെയ്യാനുള്ളൂ..

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *