കൊച്ചി
ഗെയിൽ പൈപ്പുലൈൻ മുഴുവൻ പൂർത്തിയാകുംമുമ്പ്‌ ഗാർഹിക ഉപയോഗത്തിനുള്ള സിറ്റി ഗ്യാസ്‌ എത്തിയത്‌ തൃക്കാക്കരയിലെ നാലായിരത്തോളം അടുക്കളകളിൽ. ആദ്യഘട്ടമായി സിറ്റി ഗ്യാസ്‌ കണക്‌ഷൻ നൽകാൻ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത ജില്ലയിലെ നാലു തദ്ദേശസ്ഥാപനങ്ങളിൽ ഒന്നും തൃക്കാക്കര. ജില്ലയിൽ ജൂണോടെ 10,000 സിറ്റി ഗ്യാസ്‌ കണക്‌ഷനുകൾ എത്തുമ്പോൾ പകുതിയോളം തൃക്കാക്കരയിലായിരിക്കും.

പുതുവൈപ്പിലെ എൽഎൻജി ടെർമിനൽ 2013ൽ പൂർത്തിയായെങ്കിലും പൈപ്പുലൈൻ സ്ഥാപിക്കൽ മന്ദഗതിയിലായിരുന്നു. പൈപ്പ്‌ സ്ഥാപിക്കാൻ സ്ഥലമേറ്റെടുപ്പും നഷ്‌ടപരിഹാരം നൽകലും ഉപേക്ഷിച്ച്‌ ഉമ്മൻചാണ്ടി സർക്കാരും പിൻവാങ്ങി. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനുപിന്നാലെയാണ്‌ പരാതികൾ പരിഹരിച്ച്‌ പൈപ്പിടൽ തുടങ്ങിയത്‌. ജില്ലയിലെ വിവിധ വ്യവസായശാലകളിലേക്ക്‌ പൈപ്പുലൈൻ സ്ഥാപിക്കുന്നതിനൊപ്പം നാല്‌ തദ്ദേശസ്ഥാപനങ്ങളിലെ വീടുകളിൽ സിറ്റി ഗ്യാസ്‌ എത്തിക്കാനും തീരുമാനിച്ചു.


Read more: https://www.deshabhimani.com/news/kerala/news-kerala-14-05-2022/1019631

#thrikkakkara2022


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *