സങ്കികൾ പുതുതായി ഒരു കണ്ടുപിടുത്തവും കൊണ്ട് വന്നിട്ടുണ്ട്, പിണറായി മുസ്‍ലീം പെൺകുട്ടികൾക്കും ക്രിസ്ത്യാനി പെൺകുട്ടികൾക്കും വാരി കോരി കൊടുക്കുന്നു, പാവപ്പെട്ട ഹിന്ദു പെൺകുട്ടികൾക്ക് ഇവിടൊന്നും കിട്ടുന്നില്ല ……എന്താണ് സത്യാവസ്ഥ എന്ന് നമുക്ക് നോക്കാം……
 “കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിൽ മൗലാനാ ആസാദ് എജ്യുക്കേഷണൽ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്.) ന്യൂഡൽഹി ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികൾക്ക് ഒൻപതുമുതൽ 12 വരെ ക്ലാസുകളിലെ പഠനത്തിന് നൽകുന്ന ‘ബീഗം ഹസറത്ത് സ്‌കോളർഷിപ്പി’ന് അപേക്ഷ ക്ഷണിച്ചു.”
മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, പാർസി, ജയിൻ, ബുദ്ധിസ്റ്റ് സമുദായങ്ങളിലെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. വിദ്യാർഥി തൊട്ടുമുമ്പുള്ള ക്ലാസിൽ/യോഗ്യതാ പരീക്ഷയിൽ മൊത്തം 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വാങ്ങണം. രക്ഷിതാവിന്റെ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്.
സ്‌കോളർഷിപ്പ് തുക ഒൻപത്, 10 ക്ലാസുകളിലെ പഠനത്തിന് 5000 രൂപവീതവും 11, 12 ക്ലാസുകളിലെ പഠനത്തിന് 6000 രൂപ വീതവുമാണ്. ഫീസ്, സിലബസിലുള്ള പുസ്തകങ്ങൾ, കോഴ്‌സിനു വേണ്ട സ്റ്റേഷനറി/ഉപകരണങ്ങൾ, ബോർഡിങ്/ലോഡ്ജിങ് ചെലവുകൾ എന്നിവയ്ക്കായി തുക ഉപയോഗിക്കാം. വിദേശ പഠനത്തിന് സ്‌കോളർഷിപ്പ് ലഭിക്കില്ല. ഒരു ക്ലാസിലെ പഠനത്തിന് ഒരു കുടുംബത്തിൽനിന്ന്‌ പരമാവധി രണ്ടുപേർക്കേ സ്‌കോളർഷിപ്പ് അനുവദിക്കുകയുള്ളൂ.
ഓൺലൈൻ അപേക്ഷ www.maef.nic.in വഴി സെപ്‌റ്റംബർ 30 വരെ നൽകാം. സ്‌കൂൾ വെരിഫിക്കേഷൻ രേഖ സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത് സ്ഥാപന മേധാവിയിൽനിന്നും പരിശോധനയ്ക്കുശേഷം വാങ്ങി മാർഗനിർദേശപ്രകാരം ബാധകമായ രേഖകൾക്കൊപ്പം അപേക്ഷാ സമർപ്പണ വേളയിൽ അപ്‌ലോഡുചെയ്യണം. രേഖകൾ ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലായിരിക്കണം.
കേന്ദ്രം ഭരിക്കുന്നത് പിണറായി ആണെന്ന് അറിഞ്ഞിരുന്നില്ല സങ്കികളെ……തോൽവികൾ ഏറ്റുവാങ്ങാൻ നിങ്ങളുടെ ജീവിതം ഇനിയും ബാക്കി………
  ന്യൂനപക്ഷ വിഭാഗ പെൺകുട്ടികൾക്ക് കേന്ദ്ര സ്കോളർഷിപ്പ് – https://www.manoramaonline.com/education/education-news/2019/07/30/beegam-hasrath-mahal-national-scholarship.html
ന്യൂനപക്ഷ വിഭാഗ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പ്| | Mathrubhumi Online – https://www.mathrubhumi.com/kozhikode/news/article-1.3958269#CSK
#Dubai
✌✌✌🚩🚩🚩❤❤❤


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *