കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും

കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും. അനുമതിയില്ലാതെയാണ്‌ ബോണ്ടിറക്കിയതെന്നും അത്‌ വിദേശനാണ്യ മാനേജ്‌മെന്റ്‌ (ഫെമ) നിയമത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനിടയിലാണ്‌ ലോക്‌സഭയിൽ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ്‌ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിൽ തന്നെയാണ്‌ സർക്കാർ വിശദീകരണം. മസാല ബോണ്ടിന്റെ അനുമതിക്കായി കിഫ്‌ബിക്കുവേണ്ടി ആക്‌സിസ് ബാങ്കാണ് ആര്‍ബിഐയെ സമീപിച്ചത്. ഇതിന് ആര്‍ബിഐ ഫെമ പ്രകാരം അംഗീകാരം (നിരാക്ഷേപ പത്രം) നല്‍കുകയും ചെയ്തതായി കേന്ദ്ര ധനസഹമന്ത്രി Read more…

CongRSS ഉം BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓

തീർച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ്….. CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം..⭕ KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ⭕ നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ⭕ മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന..ഉദ്ദേശം വ്യക്തമാണ്.. ‼️1️⃣ പാവങ്ങൾക്ക്‌ ഫ്രീ ആയും സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ കൊടുക്കുന്ന KFON പദ്ധതിയെ അട്ടിമറിച്ച്‌ Read more…

ആലപ്പുഴ മൊബിലിറ്റി ഹബ്ബ്

ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം ആരംഭിച്ചു. മൊത്തം 400 കോടി രൂപയുടേതാണ് ഭരണാനുമതി. ആദ്യഘട്ട നിർമ്മാണത്തിനു കിഫ്ബിയിൽ നിന്ന് 129 കോടി രൂപ അനുവദിച്ചു. കെഎസ്ആർടിസി ബസ് ടെർമിനലാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസേചന വകുപ്പിന്റെ വർക് ഷോപ്പും മൂന്നാംഘട്ടത്തിൽ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനവും ബോട്ട് ജെട്ടിയും നിർമ്മിക്കും. വാടക്കനാലിന്റെ തീരത്ത് പുന്നമട കായലിന് തെക്കുവശത്തായി നാലേക്കറിൽപ്പരം ഭൂമിയിലാണ് മൊബിലിറ്റി ഹബ്ബ് ഒരുങ്ങുന്നത്. 58000 ചതുരശ്രയടിയാണ് ബസ് Read more…

517 പാലങ്ങൾ

കായലും കടലും പുഴയും തുരുത്തുകളാക്കിയ കേരളത്തിലെ ജനവാസകേന്ദ്രങ്ങളിലേക്ക് 517 പാലങ്ങളാണ് ഇടതുപക്ഷ സർക്കാർ നിർമ്മിക്കുന്നത്. ഇവയിൽ ഇരുനൂറ്റൻപതോളം പാലങ്ങൾ നാടിന് സമർപ്പിക്കപ്പെട്ടു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. പാലം ഇരുകരകളെയും ജനസമൂഹങ്ങളുടെ ഹൃദയങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചാലകമായാണ് വര്‍ത്തിക്കുന്നതെന്ന ആശയം ഉൾക്കൊണ്ട് പാലം നിർമ്മാണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ പ്രത്യേകശ്രദ്ധയാണ് പൊതുമരാമത്ത് വകുപ്പ് നൽകിയത്. പാലം നിർമിക്കുന്നതിന് പ്രത്യേക ചീഫ് എൻജിനീയറും, ജില്ലകൾ തോറും പാലം ഡിവിഷനുകളും ഏർപ്പെടുത്തി. ഡിസൈൻ Read more…

മലയോര ഹൈവേ

കേരളത്തിൽ ഏറ്റവും കണക്ടിവിറ്റി കുറഞ്ഞ പ്രദേശങ്ങളാണ് മലയോരമേഖലയിൽ ഉള്ളത്. അതിനാൽ തന്നെ മലയോരമേഖലയിലെ പല പ്രദേശങ്ങളും വികസനവഴിയിൽ പിറകിലാണ്. അതേസമയം കേരളത്തിന്റെ നാണ്യവിളകൾ മിക്കവയും ഉത്പാദിപ്പിക്കപ്പെടുന്നതും സംസ്കരിക്കപ്പെടുന്നതും മലയോര മേഖലയിൽ ആണ് താനും. വിനോദസഞ്ചാരികൾ കൂടുതലായി തെരഞ്ഞെടുക്കുന്ന മിക്ക ടൂറിസം കേന്ദ്രങ്ങളും മലയോരമേഖലയിൽ തന്നെയാണ്. അതിനാൽ തന്നെ മലയോരപ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഹൈവേ എന്നത് കേരളവികസനത്തിലെ ഒരു സുപ്രധാനചുവടുവെയ്പ്പാണ്. വളരെ നാളായി ചർച്ചകളോ വിദൂരസാധ്യതയോ സ്വപ്നം തന്നെയോ ആയിരുന്ന ഒരു Read more…

കേരള വികസനം- കിഫ് ബി

Source – Gopakumar T (Facebook – Left Article) പ്രധാനമായും രണ്ടുകാര്യങ്ങളിൽ ഊന്നിയാണ് കേരള സർക്കാർ മുന്നോട്ടു പോകാൻ തീരുമാനിച്ചിരുന്നത്. ഒന്ന് സാമൂഹ്യനീതി, രണ്ട് വികസനം. ഇന്ത്യയിൽ മറ്റു പല സംസ്ഥാനങ്ങളിലും കാണുന്നതരം വികസനം കേരളത്തിൽ ഇല്ല എന്നത് ഒരു സത്യമാണ്. കൂറ്റൻ കെട്ടിടങ്ങൾ, ഓഫീസുകൾ, വീതിയേറിയ പാതകൾ വലിയ പാലങ്ങൾ ഒന്നും കേരളത്തിൽ അധികം കാണാനാവില്ല. അത് വേണ്ടതല്ലേ? എന്ന ചോദ്യത്തിന് വേണ്ടതാണ് എന്നു തന്നെയാണ് ഉത്തരം. Read more…