വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -1
പ്രതികൾ മക്കളെ പീഡിപ്പിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മയും, അച്ഛനും (രണ്ടാനച്ഛൻ) ആവർത്തിച്ചു പറഞ്ഞിട്ടും കോടതി കേൾക്കാത്തതാണോ ❓
അല്ല. തികച്ചും തെറ്റായ വാദമാണത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഉൾപ്പെടെ നടക്കുന്ന ഇപ്പോഴത്തെ ചർച്ചകളും, ഇരകളുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തലുകളും കാണുമ്പോൾ ആർക്കും തോന്നാവുന്ന ഒരു സംശയമാണ് മാതാപിതാക്കൾ ദൃക്‌സാക്ഷിയായിട്ട് പോലും പ്രതികളെ വെറുതെവിട്ട കോടതിയും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന്. എന്നാൽ വിധിയന്യായം വായിച്ചാൽ ഈ വാദം തെറ്റിദ്ധാരണ ജനകമാണെന്നു വ്യക്തമാകും.
അച്ഛനും അമ്മയും ഇപ്പോൾ മാധ്യമങ്ങളിലൂടെ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായാണ് കോടതിയിൽ മൊഴി നൽകിയത്. പ്രതികളെ വെറുതെ വിടാൻ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി അത് പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.
മാതാപിതാക്കൾ കോടതിയിൽ പറഞ്ഞതിങ്ങനെ:-
പെൺകുട്ടികളുടെ പിതാവ് (പ്രോസിക്കൂഷന്റെ സാക്ഷി നമ്പർ 5 );
“മരണപ്പെട്ട പെൺകുട്ടി എന്റെ ഭാര്യയുടെ ആദ്യഭാര്യയിലുള്ള മകളാണ്. പ്രതിയായ പ്രദീപ്പ് കുമാർ എന്റെ കുട്ടികൾക്ക് അയാളുടെ വീട്ടിൽ വെച്ച് റ്റ്യുഷൻ എടുക്കാറുണ്ടായിരുന്നു. പ്രതി അയാളുടെ ഭാര്യയോടൊപ്പം അയാളുടെ വീട്ടിലാണ് താമസിക്കുന്നത്. പ്രതിക്ക് ജോലിയൊന്നുമില്ല. പ്രതിയുടെ ഭാര്യ ഒരു കമ്പനിയിൽ ജോലിചെയ്യുകയാണ്. അവർ രാവിലെ 7am നു പോകുകയും വൈകുന്നേരം 5 .30 -6 pm നു തിരികെ എത്തുകയും ചെയ്യും. മോശമായ രീതിയിൽ പെരുമാറിയതുകൊണ്ടാണ് മകൾ ആത്മഹത്യ ചെയ്തത്. വലിയ മധു, പ്രദീപ്, ഷിബു, കുട്ടിമധുഎന്നിവരാണ് മകളെ ശാരീരികമായി ആക്രമിച്ചത്. വലിയ മധു മകളെ ലൈംഗികമായി ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. ഒരിക്കൽ മകൾ പ്രതിയുടെ വീട്ടിൽ പോയപ്പോൾ പ്രതി നഗ്നനാകുകയും, മകളുടെ മുൻപിൽ നഗ്നത പ്രദർശനം നടത്തുകയും ചെയ്തതായി സുമതി , നിഷ എന്നിവർ എന്നോട് പറഞ്ഞിട്ടുണ്ട് ”
അച്ഛന്റെ മുകളിൽ പറഞ്ഞ മൊഴി യാതൊരുവിധത്തിലും സാധൂകരിക്കാനാകുന്നതല്ല എന്നുമാത്രമല്ല. മകൾ ആത്മഹത്യ ചെയ്തതാണെന്നാണ് അച്ഛന്റെ മൊഴി. വലിയ മധു കുട്ടിയെ ശാരീരികമായി പീജിഡിപിക്കുന്നത് കണ്ടു എന്നതിനുള്ള യാതൊരുവിധ തെളിവുകളും കോടതിയിൽ സമർപ്പിക്കപ്പെട്ടില്ല എന്നുമാത്രമല്ല. അച്ഛൻ ദൃസാക്ഷി വിവരണത്തിൽ വൈരുധ്യങ്ങൾ കോടതി കണ്ടെത്തുകയും ചെയ്തു.
പെൺകുട്ടികളുടെ മാതാവ് (പ്രോസികൂഷൻ സാക്ഷി നമ്പർ 6 ;
“മരണപ്പെട്ട പെൺകുട്ടി എന്റെ ആദ്യ ഭർത്താവിലുണ്ടായ മൂത്ത കുട്ടിയാണ്. പ്രോസികൂഷൻ അഞ്ചാം സാക്ഷി എന്റെ രണ്ടാം ഭർത്താവാണ്. പ്രതി വീടിന്റെ അടുത്ത താമസിക്കുന്നയാളും എന്റെ അകന്ന ബന്ധുവുമാണ്. പ്രതിയുമായി ഞാൻ നല്ല ബന്ധത്തിലായിരുന്നു. പ്രതി അയാളുടെ ഭാര്യയോടൊന്നിച്ച് അയാളുടെ വീട്ടിലാണ് താമസം. പ്രതിക്ക് ജോലിയൊന്നുമില്ല. പ്രതിയുടെ ഭാര്യക്ക് ജോലിയുണ്ടായിരുന്നു. ഞാനും ഭർത്താവും ജോലിക്ക് പോയി വീട്ടിലേക്ക് തിരികെ വരാൻ വൈകുമ്പോൾ ഞങ്ങളുടെ മക്കൾ പ്രതിയുടെ വീട്ടിലേക്ക് പോകുകയും അവിടെ ഞങ്ങളെ വെയിറ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. പ്രതി കുട്ടികൾക്ക് ക്ളാസുകൾ എടുക്കുമായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷം പോലീസ് പറഞ്ഞിട്ടാണ് തന്റെ പെൺമക്കൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയായെന്ന് തനിക്ക് മനസിലായത്.വലിയ മധു, പ്രദീപ്, ഷിബു, കുട്ടിമധു എന്നിവരാണ് മക്കളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞാണ് അറിയുന്നത്”
‘അമ്മ ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നതിന്6 നേരെ വിപരീതമായി “പോലീസ് പറയുന്നവരെ തന്റെ മക്കൾ പീഡനത്തിരിയായി എന്നത് അറിഞ്ഞിരുന്നില്ല” എന്നായിരുന്നു അമ്മയുടെ കോടതിയിലെ മൊഴി. കൂടാതെ പ്രതിയുമായി തങ്ങൾക്ക് നല്ല ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നും പോലീസ് പറഞ്ഞപ്പോഴാണ് പ്രതികളുടെ പേരുകൾ കേൾകുന്നതെന്നും ‘അമ്മ കോടതിയിൽ പറഞ്ഞു.
ഈ മൊഴികൾ കൊടുത്തി രേഖപ്പെടുത്തുകയും, പെൺകുട്ടികളെ പീഡിപ്പിച്ചത് പ്രതികളായവർ ആണെന്ന് തെളിയിക്കാനോ, വ്യക്തമാക്കാമോ അമ്മയ്ക്കോ അച്ഛനോ സാധിച്ചിട്ടില്ലെന്നും ആത്മഹത്യയാണെന്ന് ഇരുവര് സമ്മതിച്ചു മൊഴി നൽകിയതായും കോടതി രേഖപ്പെടുത്തുന്നു. ഒപ്രു ഘട്ടത്തിലും പ്രതികൾക്കെതിരെ ‘അമ്മ മൊഴി നൽകുകയോ, സംശയങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
#വാൽ : പറഞ്ഞുവന്നത് ഈ കേസിൽ എങ്ങനെയെല്ലാമാണ് നിയമത്തിന്റെ പഴുതിലൂടെ പ്രതികൾ രക്ഷപെട്ടത് എന്നാണ്. അച്ഛനും അമ്മയും ഉൾപ്പെടെ 28 സാക്ഷികളെയാണ് പ്രോസികൂഷൻ വിസ്തരിച്ചത്. എന്നാൽ ഭൂരിപക്ഷം സാക്ഷികളും, കോരുമാറുകയോ, പൊലീസിന് നൽകിയ മൊഴി നിഷേധിക്കുകയോ, വൈരുധ്യമുള്ള മൊഴികൾ നൽകുകയോ ചെയ്തു എന്നതാണ് യാഥാർഥ്യം
മറ്റു പ്രതികളുടെ മൊഴികളും, വിധിയുടെ വിശദാംശങ്ങളും അടുത്ത ഭാഗത്തിൽ
അഡ്വ ശ്രീജിത്ത് പെരുമന
Valayar case diary part 1
0 Comments