1949ൽ ബാബരിമസ്ജിദിന്റെ മിഹ്‌റാബിൽ ഹിന്ദുക്കൾ വിഗ്രഹം കൊണ്ടിട്ടതിനെത്തുടർന്ന് സംഘർഷമുണ്ടായി പള്ളി അടച്ചുപൂട്ടുമ്പോൾ ഇന്ത്യയുടെ ഭരണം ആർ എസ്‌ എസ്‌ നേതൃത്വത്തിൽ ആയിരുന്നില്ല.

1984ൽ പള്ളി പൊളിയ്ക്കാൻ ആർ എസ്‌ എസ്‌ / വി എച്ച്‌ പി കാമ്പയിൻ നടത്തുമ്പോൾ ഭരണം ബി ജെ പി മന്ത്രിസഭയുടെ കീഴിൽ ആയിരുന്നില്ല.

1989ൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനു അനുമതി നൽകുമ്പോൾ പ്രധാനമന്ത്രി കോൺഗ്രസിന്റെ രാജീവ്‌ ഗാന്ധി ആയിരുന്നു.

ബാബരി മസ്ജിദ്‌ തകർക്കാനുള്ള ആഹ്വാനവുമായി എൽ കെ അദ്വാനി രാജ്യം മുഴുവൻ രഥയാത്ര നടത്തിയപ്പോൾ ഭരണം കോൺഗ്രസിന്റെ കൈകളിലായിരുന്നു.

1992 ഡിസം. 6 നു കർസ്സേവകർ ബാബരി മസ്ജിദ്‌ തകർക്കുമ്പോൾ ഇന്ത്യ ഭരിച്ചത്‌ കോൺഗ്രസ്‌ പ്രധാനമന്ത്രി പിവി നരസിംഹറാവു ആയിരുന്നു.

നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള അയാൾ ഒരു ഭാഷയിലും ഒന്നും പറഞ്ഞില്ല. തടഞ്ഞില്ല.

കോൺഗ്രസ്‌ കരുതിയത്‌ ബാബരി മസ്ജിദ്‌ തകർക്കാൻ സമ്മതിച്ചാൽ ഹിന്ദുഭൂരിപക്ഷം കാലാകാലം കോൺഗ്രസിനു വോട്ടുചെയ്യും എന്നായിരുന്നു. അധികാരം എങ്ങനെയും നിലനിർത്താൻ കോൺഗ്രസ്‌ ആർ എസ്‌ എസിനു എല്ലാത്തിനും മൗനസമ്മതം നൽകി.

പക്ഷെ സംഭവിച്ചത്‌ മറ്റൊന്നാണു.

അന്നുമുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതനമാരംഭിച്ചു. റാവു പൂർണ്ണമായും ഒറ്റപ്പെട്ടു. കോൺഗ്രസ്‌ പിന്നീടൊരിയ്ക്കലും ഇന്ത്യയിൽ കാര്യമായ വളർച്ച നേടിയിട്ടില്ല.

മൃദുഹിന്ദുത്വം പേറുന്ന കോൺഗ്രസിനേക്കാൾ “നല്ലത്‌” തീവ്രഹിന്ദുക്കളായ സംഘപരിവാർ ആണെന്ന് ഭൂരിപക്ഷം ഹിന്ദുക്കളും ചിന്തിച്ചു.

ബാബരിധ്വംസനവാദിയായ വാജ്‌പേയി ഇന്ത്യയിലെ ആദ്യ ആർ എസ്‌ എസ്‌ പ്രധാനമന്ത്രിയായി. ഒരിടവേളയ്ക്ക്‌ ശേഷം ഗുജറാത്ത്‌ വംശഹത്യ ഫെയിം നരേന്ദ്രമോഡിയും അധികാരത്തിലെത്തി.

ഇന്ത്യ അനുഭവിയ്ക്കുന്ന ഏറ്റവും വലിയ വിപത്ത്‌ ആർ എസ്‌ എസ്‌ ഭരണമാണെങ്കിൽ അതിനുള്ള മുഴുവൻ വഴിയുമൊരുക്കിക്കൊടുത്തത്‌ രാഷ്ട്രീയപരമായി കോൺഗ്രസ്‌ തന്നെ ആയിരുന്നു.

അതിന്റെ ഫലമാണിപ്പോൾ കോൺഗ്രസും ഇന്ത്യൻ ജനതയും അനുഭവിയ്ക്കുന്നത്‌.

“അയ്യോ ഞങ്ങളെ പൂജയ്ക്കുവിളിച്ചില്ലേ” എന്ന ചില കോൺഗ്രസ്‌ നേതാക്കളുടെ കരച്ചിൽ ആസന്നമായ മരണവിളിയാണു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *