പട്ടിണിയില്ലാത്ത കേരളം സൃഷ്ടിക്കുന്നതിനായി വിപണിയിൽ സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ അഞ്ച് വർഷമാണ് കടന്നുപോയത്. സപ്ലൈകോ വിപണനശാലകളിൽ 40% വിലക്കിഴിവ് നൽകിയതിനൊപ്പം പുതുതായി 48 മാവേലി സ്റ്റോറുകളും 24 മാവേലി സൂപ്പർ സ്റ്റോറുകളും 15 സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും ആരംഭിച്ചു.
മഹാമാരികാലത്തു സംസ്ഥാന ഖജനാവിൽ നിന്ന് ഭക്ഷ്യസുരക്ഷയ്ക്കായി ചെലവഴിച്ചത് 2846 കോടി രൂപയാണ്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപക്ക് ഊണ് നൽകുന്ന 883 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു.
ഏത് കാർഡുടമക്കും ഏത് റേഷൻ കടയ്ല് നിന്നും റേഷൻ വാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം ഏർപ്പെടുത്തിയതും ഈ സർക്കാരിന്റെ കാലത്താണ്.





0 Comments