https://m.facebook.com/story.php?story_fbid=2079680595473023&id=100002933094231
അമിക്കസ് ക്യൂറി റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
1. അമിതനിരക്കിലെ ഉഗ്രശക്തിയുള്ള മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
● പ്രശ്നം രൂക്ഷമാകാനുള്ള കാരണങ്ങൾ:-
2-3,6-7. കേരളത്തിലെ ഡാമുകൾ ഫ്ലഡ് കണ്ട്രോൾ ചെയ്യാൻ ഉപയോഗിക്കുന്നില്ല. അത്തരം നിർദേശങ്ങൾ പാലിക്കുന്നില്ല.
ഉ. കേരളത്തിൽ വെള്ളപ്പൊക്കം അസാധാരണമാണ്. ഡാമുകൾ വൈദ്യുതോൽപ്പാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്നതാണ്. അത് പിണറായി വിജയൻ അധികാരത്തിൽ വന്നതിൽപിന്നെ ആയതല്ല.
4-5. ആഗസ്ത് 14-16 വലിയ മഴക്ക് മുന്നേ ഡാമുകൾ നിറഞ്ഞിരുന്നു, കൂടുതൽ വെള്ളം നിറക്കാനാവാത്തവിധം. പിന്നീട് ഡാമുകൾ ഒരുമിച്ച് തുറന്നത് പ്രശ്നം രൂക്ഷമാക്കി.
ഉ. ഇടുക്കി ഡാം തുറക്കുന്നത് ഓഗസ്റ്റ് 9 നാണ്. പിറ്റേന്ന് ഉച്ചതിരിഞ്ഞ് 5 ഷട്ടറുകൾ തുറന്നു. മറ്റു ഡാമുകളെല്ലാം തന്നെ തുറക്കുന്നത് അതിന് മുൻപോ ആ സമയത്തോ ആണ്. ആഗസ്ത് 14-16 ലെ മഴക്ക് ഒരാഴ്ച മുന്നേ എല്ലാ ഡാമുകളും തുറന്നിരുന്നു. പിന്നെ തുറക്കാതെ വച്ചിരുന്ന ഡാമുകൾ ഏതൊക്കെയാണെന്ന് റിപ്പോർട്ട് പറയുന്നില്ല.
9. ഡാം മനേജ്നെന്റിന്റെ അലർട്ടുകൾ കൃത്യമായിരുന്നില്ല. സുരക്ഷാനടപടികൾ സ്വീകരിച്ചില്ല.
ഉത്തരം സ്ക്രീൻഷോട്ടുകൾ പറയും.
10. ഡാം മാനേജ് ചെയ്യുന്നവർ കാലവസ്ഥാ വകുപ്പിന്റെ നിർദേശങ്ങളോ അതിലെ മാറ്റങ്ങളോ നോക്കി നിൽക്കണ്ട കാര്യമില്ല.
ഉ. ഞഞ്ഞായി. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ആഗസ്തിലെ പ്രതിവാര റിപ്പോർട്ടിൽ ഒമ്പതാം തീയതി മുതൽ 15 വരെ 115 mm മുകളിലുള്ള അതിശക്തമായ മഴയും, ശരാശരി ആ വാരം 9.85 cm മഴയുമാണ് പ്രവചിച്ചത്. കേരളത്തിൽ സാധാരണമായ നിരക്ക്.
പക്ഷേ, പെയ്തത് 205 mm മുകളിലെ അതിതീവ്രമഴയും കിട്ടിയത് മൊത്തം 35.22 cm മഴയുമാണ്. പറഞ്ഞതിന്റെ മൂന്നര ഇരട്ടിയിലധികം.! മാധ്യമങ്ങൾ കേന്ദ്രത്തിലിരിക്കുന്നവരോട് ഇതിനെ പറ്റി വല്ലതും ചോദിക്കാമോ.?
11-12. ഡാമിൽ ചെളിയുള്ളതും, പുഴകളുടെ വെള്ളം കൊള്ളാനുള്ള ശേഷി കുറഞ്ഞതും പ്രശ്നമായി.
ഉ. മണിയാശാൻ ഡാമിൽ മുങ്ങി ചെളികോരാഞ്ഞതും പുഴവെട്ടാഞ്ഞതും വലിയ തെറ്റ് തന്നെ.
===============================
അമിക്കസ് ക്യൂറി റിപ്പോർട്ട് വായിച്ച് സർക്കാരിനെതിരെ മെക്കിട്ട് കേറുന്ന മാധ്യമങ്ങളുടെ താല്പര്യം എന്താണെന്ന് ഇന്നാട്ടിൽ കയിൽകുത്തി നടക്കുന്നവർക്കറിയാം.
വന്നത് അമിക്കസ്ക്യൂറി പലരുടേയും അഭിപ്രായം രൂപീകരിച്ച, യാതൊരു സാങ്കേതികപഠനങ്ങളും നടത്താതെയുള്ള റിപ്പോർട്ടാണ്. കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ടും, മദ്രാസ് ഐ ഐ ടിയും യു എസിലെ Purdue യൂണിവേർസിറ്റിയും ചേർന്ന് നടത്തിയതടക്കമുള്ള സാങ്കേതിക വിദഗ്ദരുടെ പഠനങ്ങൾ വെള്ളപ്പൊക്കത്തിന് ഡാം കാരണമായില്ല എന്നാണ്.
മാധ്യമങ്ങൾ നന്നാവണമെങ്കിൽ അവറ്റകളുടെ വായിൽ പന്നിപ്പടക്കം വച്ച് പൊട്ടിക്കണം.!
#2018floodreportstudy #amicuscuriae
0 Comments